ചികിത്സ തേടുമെങ്കിലും രക്തം സ്വീകരിക്കില്ല, സൈന്യത്തിൽ ചേരില്ല , ക്രിസ്മസ്, ഈസ്റ്റർ, പിറന്നാൾ തുടങ്ങിയ വിശേഷ ദിവസങ്ങൾ ഒന്നും തന്നെ ആഘോഷികാറില്ല. ഇതാണ് യഹോവയറുടെ സാക്ഷികൾ പിന്തുടരുന്ന രീതികൾ. കളമശ്ശേരിയിലെ സ്ഫോടത്തിനു പിന്നാലെ യഹോവ സാക്ഷികളെ കുറിച്ച് വലിയ ചര്‍ച്ചകളാണ് നടക്കുന്നത്.
ആരാണ് യഹോവയുടെ സാക്ഷികള്‍?
https://www.youtube.com/watch?v=Y1K3vl4OiZA
മറ്റു ക്രൈസ്തവ വിഭാഗങ്ങളില്‍നിന്ന് വ്യത്യസ്തരായി ജീവിക്കുന്ന ക്രൈസ്തവ വിഭാഗമാണ് യഹോവയുടെ സാക്ഷികള്‍.ലോകത്തിന്റെ സ്രഷ്ടാവായി ബൈബിള്‍ പറയുന്ന പിതാവായ ദൈവം അഥവാ യഹോവയിലാണ് അവര്‍ വിശ്വസിക്കുന്നത്. 1914-ല്‍ അന്ത്യകാലം തുടങ്ങിയെന്നും ലോകത്തിന്റെ അവസാനം ഭൂമി ഇല്ലാതാകുകയല്ല മറിച്ച്, ദൈവവിചാരമില്ലാത്ത മനുഷ്യരുടെ നാശമാണ് സംഭവിക്കുയെന്നുമാണ് ഇവരുടെ വിശ്വാസം.
1870ല്‍ ചാള്‍സ് റ്റെയ്സ് റസ്സല്‍ എന്ന ബൈബിള്‍ ഗവേഷകന്റെ നേതൃത്വത്തില്‍ അമേരിക്കയിലെ പെനിസില്‍വാനിയയില്‍ തുടങ്ങിയ ബൈബിള്‍ പഠനസംഘം 1876-ല്‍ ബൈബിള്‍ വിദ്യാര്‍ഥികള്‍ എന്ന സംഘടന രൂപവത്കരിച്ചു. 1881-ല്‍ സീയോനിന്റെ വാച്ച്ടവര്‍ സൊസൈറ്റി എന്ന നിയമപരമായ കോര്പ്പറേഷന് തുടങ്ങി. 1931-ല്‍ ഒഹായോയില്‍ നടന്ന സമ്മേളനത്തില്‍ യഹോവയുടെ സാക്ഷികള്‍ എന്ന പേരു സ്വീകരിച്ചു. ന്യൂയോര്‍ക്കിലെ ബ്രൂക്ക്ലിന്‍ ആണ് ആസ്ഥാനം. ശമ്പളം പറ്റാത്ത മൂപ്പന്മാ(പയനിയര്‍)രാണ് ഓരോസ്ഥലത്തും സഭകള്‍ നയിക്കുന്നത്.
1905ലാണ് ഈ മത വിഭാഗത്തിൽപ്പെടുന്നവര്‍ കേരളത്തില്‍ സുവിശേഷ പ്രചാരണത്തിന് എത്തിയത്. 1911-ല്‍ റസ്സല്‍ തിരുവനന്തപുരത്തു വന്ന സ്ഥലമാണ് റസ്സല്‍പുരം എന്നറിയപ്പെടുന്നത്.സംസ്ഥാനത്ത് പതിനയ്യായിരത്തിലേറെ യഹോവയുടെ സാക്ഷികളുണ്ടെന്നാണ് കണക്ക്.
പിതാവ്, പുത്രൻ, പരിശുദ്ധാത്മാവ് എന്ന പരമ്പരാഗത ക്രൈസ്തവ വിശ്വാസത്തിൽ ഇവർക്ക് വിശ്വാസമില്ല. ദൈവപുത്രനായ യേശുവിനെ അവര്‍ പിന്‍പറ്റുന്നുണ്ടെങ്കിലും യേശു സര്‍വശക്തനായ ദൈവമല്ലെന്ന് കരുതുന്നു. വീടുകൾതോറും കയറിയിറങ്ങി ലഘുലേഖകളടക്കം വിതരണം ചെയ്തുള്ള സുവിശേഷ പ്രചാരണമാണ് ഇവരുടെ രീതി.
കുരിശ്, രൂപങ്ങൾ എന്നിവയെ ആരാധിക്കുകയോ ഇവർ ചെയ്യാറില്ല. പരമ്പരാഗത ബൈബിൾ ഒഴിവാക്കി ബൈബിളിന്റെ പ്രത്യേക പതിപ്പാണ് ഇവരുടെ വിശുദ്ധഗ്രന്ഥം. കൂടാതെ സൈനിക സേവനം, ദേശീയപതാക, ദേശീയഗാനം തുടങ്ങിയവ ഇവർ അംഗീകരിക്കുന്നില്ല എന്നതാണ് മറ്റൊരു പ്രത്യേകത. ഇത് പല രാജ്യങ്ങളിലും ഇവർക്കെതിരെ രാജ്യദ്രോഹമടക്കമുള്ള നിയമനടപടികൾ സ്വീകരിക്കാനിടയാക്കിയിട്ടുണ്ട്. കൊച്ചിയിൽ യഹോവ സാക്ഷികൾ വിശ്വാസം പിന്തുടരുന്ന മൂന്നു വിദ്യാർത്ഥികൾ ദേശീയ ഗാനം ചൊല്ലാത്ത സംഭവം നേരത്തെ ചർച്ചയായിരുന്നു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം