ആരാണ് യഹോവയുടെ സാക്ഷികള്‍ ?| Who is Jehovah’s Witnesses?| Kalamassery |News60

ചികിത്സ തേടുമെങ്കിലും രക്തം സ്വീകരിക്കില്ല, സൈന്യത്തിൽ ചേരില്ല , ക്രി​സ്​​മ​സ്, ഈ​സ്റ്റ​ർ, പിറന്നാൾ   തു​ട​ങ്ങി​യ വി​ശേ​ഷ ദിവസങ്ങൾ ഒന്നും തന്നെ  ആഘോഷികാറില്ല. ഇതാണ് യഹോവയറുടെ സാക്ഷികൾ പിന്തുടരുന്ന രീതികൾ. കളമശ്ശേരിയിലെ സ്ഫോടത്തിനു പിന്നാലെ യഹോവ സാക്ഷികളെ കുറിച്ച് വലിയ ചര്‍ച്ചകളാണ് നടക്കുന്നത്.
ആരാണ്  യഹോവയുടെ സാക്ഷികള്‍?

മറ്റു ക്രൈസ്തവ വിഭാഗങ്ങളില്‍നിന്ന് വ്യത്യസ്തരായി ജീവിക്കുന്ന ക്രൈസ്തവ വിഭാഗമാണ് യഹോവയുടെ സാക്ഷികള്‍.ലോകത്തിന്റെ സ്രഷ്ടാവായി ബൈബിള്‍ പറയുന്ന പിതാവായ ദൈവം അഥവാ യഹോവയിലാണ് അവര്‍ വിശ്വസിക്കുന്നത്.  1914-ല്‍ അന്ത്യകാലം തുടങ്ങിയെന്നും ലോകത്തിന്റെ അവസാനം  ഭൂമി ഇല്ലാതാകുകയല്ല മറിച്ച്, ദൈവവിചാരമില്ലാത്ത മനുഷ്യരുടെ നാശമാണ് സംഭവിക്കുയെന്നുമാണ് ഇവരുടെ വിശ്വാസം.

1870ല്‍ ചാള്‍സ് റ്റെയ്സ് റസ്സല്‍ എന്ന ബൈബിള്‍ ഗവേഷകന്റെ നേതൃത്വത്തില്‍ അമേരിക്കയിലെ പെനിസില്‍വാനിയയില്‍ തുടങ്ങിയ ബൈബിള്‍ പഠനസംഘം 1876-ല്‍ ബൈബിള്‍ വിദ്യാര്‍ഥികള്‍ എന്ന സംഘടന രൂപവത്കരിച്ചു. 1881-ല്‍ സീയോനിന്റെ വാച്ച്ടവര്‍ സൊസൈറ്റി എന്ന നിയമപരമായ കോര്‍പ്പറേഷന്‍ തുടങ്ങി. 1931-ല്‍ ഒഹായോയില്‍ നടന്ന സമ്മേളനത്തില്‍ യഹോവയുടെ സാക്ഷികള്‍ എന്ന പേരു സ്വീകരിച്ചു. ന്യൂയോര്‍ക്കിലെ ബ്രൂക്ക്ലിന്‍ ആണ് ആസ്ഥാനം. ശമ്പളം പറ്റാത്ത മൂപ്പന്‍മാ(പയനിയര്‍)രാണ് ഓരോസ്ഥലത്തും സഭകള്‍ നയിക്കുന്നത്. 

1905ലാണ് ഈ മത വിഭാഗത്തിൽപ്പെടുന്നവര്‍ കേരളത്തില്‍ സുവിശേഷ പ്രചാരണത്തിന് എത്തിയത്. 1911-ല്‍ റസ്സല്‍ തിരുവനന്തപുരത്തു വന്ന സ്ഥലമാണ് റസ്സല്‍പുരം എന്നറിയപ്പെടുന്നത്.സംസ്ഥാനത്ത് പതിനയ്യായിരത്തിലേറെ യഹോവയുടെ സാക്ഷികളുണ്ടെന്നാണ് കണക്ക്. 

പി​താ​വ്, പു​ത്ര​ൻ, പ​രി​ശു​ദ്ധാ​ത്മാ​വ് എ​ന്ന പ​ര​മ്പ​രാ​ഗ​ത ക്രൈ​സ്ത​വ വി​ശ്വാ​സ​ത്തി​ൽ ഇവർക്ക് വിശ്വാസമില്ല. ദൈവപുത്രനായ യേശുവിനെ അവര്‍ പിന്‍പറ്റുന്നുണ്ടെങ്കിലും യേശു സര്‍വശക്തനായ ദൈവമല്ലെന്ന് കരുതുന്നു. വീ​ടു​ക​ൾ​തോ​റും ക​യ​റി​യി​റ​ങ്ങി ല​ഘു​ലേ​ഖ​ക​ള​ട​ക്കം വി​ത​ര​ണം ചെ​യ്തു​ള്ള സു​വി​ശേ​ഷ പ്ര​ചാ​ര​ണ​മാ​ണ് ഇ​വ​രു​ടെ രീ​തി.

കു​രി​ശ്, രൂ​പ​ങ്ങ​ൾ എ​ന്നി​വ​യെ ആ​രാ​ധി​ക്കു​കയോ ഇവർ ചെയ്യാറില്ല. പ​ര​മ്പ​രാ​ഗ​ത ബൈ​ബി​ൾ ഒ​ഴി​വാ​ക്കി ബൈ​ബി​ളി​ന്‍റെ പ്ര​ത്യേ​ക പ​തി​പ്പാ​ണ് ഇ​വ​രു​ടെ വി​ശു​ദ്ധ​ഗ്ര​ന്ഥം. കൂടാതെ  സൈ​നി​ക സേ​വ​നം, ദേ​ശീ​യ​പ​താ​ക, ദേ​ശീ​യ​ഗാ​നം തു​ട​ങ്ങി​യ​വ ഇ​വ​ർ അം​ഗീ​ക​രി​ക്കു​ന്നി​ല്ല എന്നതാണ് മറ്റൊരു പ്രത്യേകത. ഇ​ത് പ​ല രാ​ജ്യ​ങ്ങ​ളി​ലും ഇ​വ​ർ​ക്കെ​തി​രെ രാ​ജ്യ​ദ്രോ​ഹ​മ​ട​ക്ക​മു​ള്ള നി​യ​മ​ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കാ​നി​ട​യാ​ക്കി​യി​ട്ടു​ണ്ട്. കൊച്ചിയിൽ യഹോവ സാക്ഷികൾ വിശ്വാസം പിന്തുടരുന്ന മൂന്നു വിദ്യാർത്ഥികൾ ദേശീയ ഗാനം ചൊല്ലാത്ത  സംഭവം നേരത്തെ ചർച്ചയായിരുന്നു.

അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed  Anweshanam

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം

അന്വേഷണം വാർത്തകൾ അറിയാൻ  Threads  Join ചെയ്യാം

Latest News