യു.എ.ഇയിൽ ഇന്ധനവില താഴേക്ക്; പെട്രോളിന് 41 ഫിൽസ് കുറയും, ഡീസലിന് 15 ഫിൽസുംഇന്ധനവില കുറഞ്ഞതോടെ വിവിധ എമിറേറ്റുകളിൽ ടാക്സി നിരക്കും കുറച്ചു

ദുബൈ: യു.എ.ഇയിൽ ഇന്ന്  മുതൽ ഇന്ധനവില കുറയും. പെട്രോൾ ലിറ്ററിന് 41 ഫിൽസും ഡീസലിന് 15 ഫിൽസുമാണ് കുറയുക. ഇന്ധനവില കുറഞ്ഞതോടെ വിവിധ എമിറേറ്റുകളിൽ ടാക്സി നിരക്കും കുറച്ചു.

നാലു മാസത്തെ തുടര്‍ച്ചയായ വില വര്‍ധിക്കുന്ന പ്രവണതക്ക് ശേഷമാണ് യു എ ഇയിൽ ഇന്ധനവില കുറയുന്നത്. നവംബർ ഒന്ന് മുതലാണ് പുതുക്കിയ നിരക്ക് നിലവിൽ വരിക. 3 ദിർഹം 44 ഫിൽസ് വിലയുണ്ടായിരുന്ന സൂപ്പര്‍ പെട്രോളിന് 3 ദിർഹം 03 ഫിൽസ് നല്‍കിയാല്‍ മതി. സ്പെഷ്യൽ പെട്രോളിന്റെ വില 3 ദിർഹം 33 ഫിൽസിൽ നിന്ന് 2 ദിർഹം 92 ഫിൽസായി കുറയും. ഇപ്ലസ് പെട്രോളിന്റെ വില 3 ദിർഹം 26 ഫിൽസിൽ നിന്ന് 2 ദിർഹം 85 ഫിൽസായി.

ഈ വാർത്ത കൂടി വായിക്കൂ…..

ഉമ്മന്‍ചാണ്ടിയ്ക്ക് ഇനിയും നീതി ലഭിക്കാനുണ്ട്, നീതി കിട്ടുമെന്നും അതിന് കാലം സാക്ഷിയാകും; അച്ചു ഉമ്മന്‍

3 ദിർഹം 42 ഫിൽസാണ് ഡീസലിന്റെ പുതിയ വില. ഒക്ടോബറില്‍ ഇത് 3 ദിർഹം 57 ഫിൽസായിരുന്നു. ഇന്ധവില കുറയുന്നതോടെ നാളെ മുതൽ അജ്മാനിലെ ടാക്സി നിരക്ക് കിലോമീറ്ററിന് ഒരു ദിർഹം 83 ഫിൽസായി കുറച്ചതായി അജ്മാൻ ട്രാൻസ്പോർട്ട് അതോറിറ്റി അറിയിച്ചു.

അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed  Anweshanam

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം

അന്വേഷണം വാർത്തകൾ അറിയാൻ  Threads  Join ചെയ്യാം