ഓസ്റ്റിയോ പൊറോസിസ് സംഭവിക്കുന്നത് അസ്ഥികളില്‍നിന്നും ധാതുക്കള്‍, പ്രത്യേകിച്ചും കാത്സ്യം കുറയുമ്പോഴാണ്. ഈ രോഗം പ്രധാനമായും സ്ത്രീകളെയാണ് ബാധിക്കുക. വളരെ ചെറിയ ശതമാനം പുരുഷന്മാര്ക്കും ഇത് ഉണ്ടാകാറുണ്ട്.
ഓസ്റ്റിയോ പൊറോസിസ് പ്രത്യേകിച്ച് ഒരു രോഗലക്ഷണവും കാണിക്കാറില്ല. എന്നാലും ചില സ്ത്രീകള്‍ക്ക് നേരത്തേതന്നെ, മറ്റു പല രോഗങ്ങള്‍ക്കൊപ്പം ഈ രോഗം പ്രത്യക്ഷപ്പെടാറുണ്ട്. സ്ത്രീകള്‍ മെനപ്പോസിനു (ആര്‍ത്തവം നിന്ന) ശേഷം ഈ രോഗത്തിന് ഇരയാകാറുണ്ട്. പ്രത്യേകിച്ച് രോഗലക്ഷണങ്ങള്‍ കാണിക്കാത്തതുകൊണ്ട് ആവര്‍ത്തിച്ചുണ്ടാകുന്ന അസ്ഥി ഒടിവുകള്‍ മാത്രമേ ഡോക്ടര്‍ക്ക് ഓസ്റ്റിയോ പൊറോസിസ് സംശയിക്കാന്‍ ഇടയാക്കുന്നുള്ളു.
നിങ്ങളുടെ ഡോക്ടര്‍ അസ്ഥിയില്‍നിന്നും ധാതു കുറഞ്ഞതിന് ചില പരീക്ഷണങ്ങളിലൂടെ നിര്‍ണയിച്ച് നിങ്ങളുടെ ബോണ്‍ മിനറല്‍ ഡെന്‍സിറ്റി (ബിഎംഡി) തിട്ടപ്പെടുത്തുന്നതാണ്.
ഓസ്റ്റിയോ പൊറോസിസ് പ്രതിരോധം :
ആരോഗ്യമുള്ള അസ്ഥികള്‍ ജീവിതാരംഭത്തിലേ രൂപപ്പെട്ടുവരുന്നു. ജീവിതം മുഴുവന്‍ ആരോഗ്യപരമായി കഴിയുന്നതാണ് അസ്ഥികളെ ആരോഗ്യപരമായി നിലനിര്‍ത്താന്‍ ഏറ്റവും നല്ല മാര്‍ഗ്ഗം. ഇതിനാവശ്യമുള്ള ഘടകങ്ങള്‍ ഇവയാണ് :
ഹോര്‍മോണ്‍സ് : ഈസ്ട്രജന് എന്ന ഹോര്‍മോണിന്റെ ഉല്പാദനം കൗമാര പെണ്‍കുട്ടികളിലും ചെറുപ്പക്കാരായ സ്ത്രീകളിലും അസ്ഥിയും മജ്ജയും നിലനിര്‍ത്താന്‍ നിര്‍ണായകമാണ്. ഈസ്ട്രജന്റെ കുറവ് അസ്ഥിയെയും മജ്ജയേയും ബാധിക്കാനും ഓസ്റ്റിയോ പൊറോസിസിന് വഴിവയ്ക്കാനും സാധ്യതയുണ്ട്. ഈസ്ട്രജന് ഇങ്ങനെയാണ് കുറയുന്നത് :
ആര്‍ത്തവം ഉണ്ടാവാതിരിക്കുക.
മുറ തെറ്റിയ ആര്‍ത്തവം.
വയസ്സറിയിക്കുന്നത് വൈകുക.
നേരത്തേയുള്ള മെനപ്പോസ്.
ജീവിതരീതി: പുകവലി അസ്ഥിആരോഗ്യക്ഷതത്തിനും അതുവഴിയുള്ള ബോണ്‍ മിനറല്‍ ഡെന്‍സിറ്റിയുടെ കുറവിനും കാരണമാകുന്നു. ഇതിനുപുറമേ ഓസ്റ്റിയോ പൊറോട്ടിക് സ്ത്രീകള്‍, അതിനുള്ള ചികിത്സ ചെയ്തുകൊണ്ടിരിക്കുന്ന സമയത്ത് പുകവലിക്കുകയാണെങ്കില്‍ ചികിത്സ ഫലിക്കാതിരിക്കുകയും ചെയ്യും. ക്രമാതീതമായി മദ്യപിക്കുന്ന സ്ത്രീകള്‍ക്കും ഓസ്റ്റിയോ പൊറോസിസ് സംഭവിക്കാനിടയുണ്ട്.
ഓസ്റ്റിയോ പൊറോസിസിന് കാരണമാകാവുന്ന മറ്റു ജീവിതരീതികള്‍:
കാത്സ്യത്തിന്റെ കുറവ്.
വളരെ കുറച്ച് ശാരീരിക പ്രവര്‍ത്തികള്‍.
അമിതമായ കഫീന്‍ ഉപയോഗം (കാപ്പിയില്‍നിന്ന്)
അമിതമായ മദ്യപാനം
പോഷകാഹാരം
കാത്സ്യം : അസ്ഥിയുടെ ശക്തിക്ക് കാത്സ്യം ഏറ്റവും അത്യന്താപേക്ഷിതമാണ്. ഓസ്റ്റിയോ പൊറോസിസിനെ പ്രതിരോധിക്കാന്‍ നിങ്ങള്‍ വളരെ സമീകൃതമായ ആഹാരം കഴിക്കേണ്ടതുണ്ട്. അതില്‍ കാത്സ്യം നേരിട്ട് ലഭ്യമാകുന്ന പാല് ഉല്പന്നങ്ങള് ആവശ്യത്തിനുണ്ടാകണം.
വൈറ്റമിന്‍ ഡി : വൈറ്റമിന്‍ ഡി കാത്സ്യം മെറ്റബോളിസത്തില്‍ വളരെ പ്രധാന പങ്ക് വഹിക്കുന്നു. നിങ്ങളുടെ ഗ്യാസ്ട്രോ ഇന്ഡസ്റ്റൈനല് സിസ്റ്റത്തില്‍നിന്നും വൃക്കയില്‍നിന്നും കാത്സ്യം വലിച്ചെടുക്കാന്‍ വൈറ്റമിന്‍ ഡി സഹായിക്കുന്നു. അത് പിന്നീട് ശരീരത്തിന്റെ ടിഷ്യുകളിലേക്കും രക്തത്തിലേക്കും ചെന്നെത്തുന്നു. അസ്ഥികളില്‍ കാത്സ്യം ശേഖരിച്ചുവയ്ക്കാനും ഇത് സഹായിക്കുന്നു.
അസ്ഥികള്‍ നിരന്തരമായ അസ്ഥിനാശത്തിനും പുനര്‍ജനിക്കും വിധേയമാകുന്നു. നിങ്ങള്‍ വയസ്സ് ചെല്ലുന്നതനുസരിച്ച് കൂടുതല്‍ അസ്ഥികള്‍ക്ക് നാശം സംഭവിക്കുകയും അതിനനുസരിച്ച് അസ്ഥികള്‍ വളരാതിരിക്കുകയും ചെയ്യുന്നത് ഒരു സാധാരണ പ്രതിഭാസമാണ്. അരോഗ്യം നിലനിര്‍ത്താന്‍ വേണ്ടി എല്ലാ ദിവസവും ആവശ്യത്തിന് കാത്സ്യം കഴിക്കണം, വൈറ്റമിന്‍ ഡി ലഭിക്കണം. ഓസ്റ്റിയോ പൊറോസിസ് തടയാനും അല്ലെങ്കില്‍ അതിനുള്ള ചികിത്സാസൗകര്യങ്ങള്‍ എന്താണെന്നറിയാനും നിങ്ങള്‍ ഡോക്ടറുടെ ഉപദേശം തേടേണ്ടതാണ്.
അസ്ഥിക്കുവേണ്ട വ്യായാമം
നിങ്ങള്‍ പ്രായം ചെല്ലുന്നതനുസരിച്ച് ശരീരം ഒരുപാട് മാറ്റങ്ങള്‍ക്കു വിധേയമാകുന്നുണ്ട്. അവയില്‍ പ്രധാനപ്പെട്ടതിവയാണ് :
ബോണ്‍ മാസ് ഡെന്‍സിറ്റി കുറയുന്നു.
ഈ ശാരീരിക വ്യതിയാനങ്ങള്‍ നിങ്ങളെ എല്ല് പൊട്ടാന്‍, മറ്റു മുറിവുകള്‍, ഓസ്റ്റിയോ പൊറോസിസ്, വാതം തുടങ്ങിയ രോഗങ്ങളിലേക്ക് എത്തിക്കാന്‍ ഉള്ള സാധ്യതകളുണ്ട്. എല്ലാ ദിവസവും വ്യായാമം ചെയ്യുന്നതു വഴി ഇത്തരം കുഴപ്പങ്ങളെ തടയാന്‍ കഴിയും. കഠിനമായ ഓസ്റ്റിയോ ആര്‍ത്രൈറ്റീസ് (വാതം), ഓസ്റ്റിയോ പൊറോസിസ് എന്നിവയ്ക്ക് വലിയ അളവില്‍ ആശ്വാസം കിട്ടാനും ഇതുപകരിക്കും. നിത്യവ്യായാമം അസ്ഥിക്ഷയത്തെ തടയാനും മസ്സിലുകളെ ശക്തിപ്പെടുത്താനും അവയവങ്ങളുടെ ഒത്തൊരുമയ്ക്കും സമനിലയ്ക്കും കാരണമാകും. ഇതുമൂലം വീഴ്ചകളും എല്ലൊടിയലും തടയാന്‍ സാധിക്കും.
ഒരു വ്യായാമ മുറ ആരംഭിക്കുംമുമ്പ് നിങ്ങള്‍ ഡോക്ടറുടെ ഉപദേശം തേടേണ്ടതാണ്. ഡോക്ടര്‍ നിര്‍ദ്ദേശിക്കുന്ന വ്യായാമങ്ങളേ ചെയ്യാന്‍ പാടുള്ളു. തന്നിഷ്ടപ്രകാരം വ്യായാമമുറ പരിശീലിക്കരുത്. കാരണം നിങ്ങളുടെ ഡോക്ടര്‍ നിങ്ങളുടെ ആരോഗ്യസ്ഥിതി അനുസരിച്ചായിരിക്കും വ്യായാമങ്ങള്‍ നിര്‍ദേശിക്കുന്നത്.