ന്യൂഡല്‍ഹി: യുനെസ്കോയുടെ സാഹിത്യ നഗരപദവി ലഭിച്ച കോഴിക്കോടിനെ പ്രശംസിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. സാഹിത്യകലയോടുള്ള കോഴിക്കോടിന്റെ അഭിനിവേശം ആഗോളതലത്തില്‍ ഇടം നേടിയതായി മോദി എക്സില്‍ വ്യക്തമാക്കി.
“യുനെസ്കോയുടെ ‘സാഹിത്യ നഗരം’ ബഹുമതി ലഭിച്ചതോടെ സാഹിത്യ കലയോടുള്ള കോഴിക്കോടിന്റെ അഭിനിവേശം ആഗോളതലത്തില്‍ ഇടം നേടിയിരിക്കുന്നു. ഊര്‍ജ്ജസ്വലമായ സാഹിത്യ പാരമ്പര്യമുള്ള ഈ നഗരം പഠനത്തെയും കഥാകഥനത്തെയും പ്രതിനിധാനം ചെയ്യുന്നു. സാഹിത്യത്തോടുള്ള കോഴിക്കോടിന്റെ അഗാധമായ സ്നേഹം ലോകമെമ്പാടുമുള്ള എഴുത്തുകാരെയും വായനക്കാരെയും പ്രചോദിപ്പിക്കുന്നത് തുടരട്ടെ.”- പ്രധാനമന്ത്രി കുറിച്ചു.
യുനെസ്കോ സര്‍ഗാത്മക നഗര ശ്രംഖലയില്‍ രണ്ട് ഇന്ത്യന്‍ നഗരങ്ങളെ കൂടി ഉള്‍പ്പെടുത്തിയത് രാജ്യത്തിന് അഭിമാന നിമിഷമാണെന്ന് കേന്ദ്ര സാംസ്കാരിക,ടൂറിസം മന്ത്രി ജി കിഷന് റെഡ്ഡി പറഞ്ഞു. യുനെസ്കോ സര്‍ഗാത്മക നഗര ശ്രംഖലയില്‍ യഥാക്രമം ‘സംഗീത നഗരം’, ‘സാഹിത്യ നഗരം’ എന്നിവയില്‍ ഉള്‍പ്പെട്ട 55 പുതിയ നഗരങ്ങളില്‍ ഇന്ത്യയില്‍ നിന്നുള്ള ഗ്വാളിയോറും കോഴിക്കോടും ഉള്‍പ്പെടുന്നു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം
















