തിരുവനന്തപുരം: കേരളീയം ഉദ്ഘാടനത്തിന് പങ്കെടുക്കാത്ത കുടുംബശ്രീ അംഗങ്ങൾക്കെതിരെ പിഴ ഭീഷണിയുമായി സിഡിഎസ് ചെയർപേഴ്സൺ. കുടുംബശ്രീ അംഗങ്ങൾ 250 പിഴയടക്കണമെന്ന് തിരുവനന്തപുരം കോർപറേഷനിലെ സിഡിഎസ് ചെയർപേഴ്‌സൺ സിന്ധു ശശി വാട്സ്ആപ്പിലൂടെ ആവശ്യപ്പെട്ടത്.
ഒരാളെങ്കിലും പങ്കെടുക്കാത്ത എല്ലാ കുടുംബശ്രീയും പണം അടയ്‌ക്കണം. ഓഡിറ്റ് നടത്തണമെങ്കില്‍ 250 രൂപ പിഴ നല്‍കണമെന്നാണ് ഭീഷണി.
കേരളീയം പരിപാടിയുടെ ഉദ്ഘാടനത്തിന് സെൻട്രൽ സ്റ്റേഡിയത്തിൽ എത്തണമെന്ന് കുടുംബശ്രീ അംഗങ്ങൾക്ക് നിർദേശം നൽകിയിരുന്നു. ചിലർ പരിപാടിക്ക് എത്തിയില്ലെന്ന വിവരം അംഗങ്ങളിൽ ചിലർ സിഡിഎസ് ചെയർപഴ്സനെ അറിയിച്ചു. പലർക്കും പല നീതിയാണെന്ന് പരാതി ഉയർന്നതോടെയാണ് ചെയർപഴ്സൻ സന്ദേശമിട്ടത്.
സംഭവം വിവാദമായതോടെ ഓഡിയോ സന്ദേശം സിന്ധു ശശി ഡിലീറ്റ് ചെയ്തു. ഉദ്ഘാടനത്തിന് പങ്കെടുത്തവർ പരാതി ഉന്നയിച്ചപ്പോൾ ഓഡിയോ ഇട്ടതാണെന്ന് സിന്ധു ശശി പിന്നീട് വിശദീകരിച്ചു. പണം വാങ്ങാൻ ഉദ്ദേശമുണ്ടായിരുന്നില്ലെന്നും സിന്ധു ശശി പറഞ്ഞു. സിപിഎം പ്രാദേശിക നേതാവായ സിന്ധു ശശി തിരുവനന്തപുരം കോർപറേഷൻ മുൻ കൗൺസിലർ കൂടിയാണ്.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം
















