തിരുവനന്തപുരം: കേരളീയത്തിനും മുഖ്യമന്ത്രിക്കുമെതിരെ വിമര്‍ശനവുമായി രമേശ് ചെന്നിത്തല. അഴിമതിയും കൊള്ളരുതായ്മകളും വൈറ്റ് വാഷ് ചെയ്യാന്‍ വേണ്ടിയാണ് കേരളീയം. കേരളീയത്തിനായി മുഖ്യമന്ത്രിയുടെ മുഖം കണ്ടാല്‍ ആള് കൂടില്ലെന്ന് തിരിച്ചറിഞ്ഞാണ് താരനിരകളെ രംഗത്ത് ഇറക്കിയത്. ആദ്യമായാണോ നവംബര്‍ ഒന്ന് വരുന്നതെന്ന് ചോദിച്ച ചെന്നിത്തല ലോക്സഭ തെരഞ്ഞെടുപ്പ് മുന്നില്‍ക്കണ്ടുള്ള രാഷ്ട്രീയ കൗശലമാണ് കേരളീയമെന്നും കുറ്റപ്പെടുത്തി.
മഹാബലി പ്രജകളെ കാണാന്‍ എത്തുന്നത് പോലെ നവകേരള സദസിന് പിണറായി തമ്പുരാന് ബസില്‍ എത്തുകയാണെന്നും ചെന്നിത്തല പരിഹസിച്ചു. കേരളീയം പരിപാടി ധൂര്‍ത്താണെന്ന് ആരോപിച്ച് ആര്‍എസ്പി നടത്തുന്ന രാപകല്‍ സമരത്തിന്റെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു ചെന്നിത്തല.
മോദിയുടെയോ അമിത് ഷായുടെയോ പേര് നിയമസഭയില്‍ പറയാന്‍ മുഖ്യമന്ത്രി പിണറായി വിജയന് ധൈര്യമില്ലെന്ന് അദ്ദേഹം വിമര്‍ശിച്ചു. 2021 ല്‍ കേരളാ നിയമസഭയിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ 69 മണ്ഡലങ്ങളില്‍ സിപിഐഎമ്മിന് ബി ജെ പി വോട്ട് മറിച്ച് നല്കി. കേന്ദ്ര സര്‍ക്കാരിന്റെ അവഗണക്കെതിരെ ഡല്‍ഹിയില്‍ സമരം ചെയ്യാന്‍ മുഖ്യമന്ത്രിക്ക് ധൈര്യമുണ്ടോയെന്ന് രമേശ് ചെന്നിത്തല ചോദിച്ചു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം