ന്യൂഡല്‍ഹി: ജമ്മു കശ്മീരില്‍ പോലീസ് ഉദ്യോഗസ്ഥന് വീരമൃത്യു. ബാരമുള്ളയില്‍ പോലീസ് ഹെഡ് കോണ്‍സ്റ്റബിള്‍ ഗുലാം മുഹമ്മദ് ദറിനെയാണ് ഭീകരര്‍ വെടിവെച്ച് കൊലപ്പെടുത്തിയത്. ഇദ്ദേഹത്തിന്റെ വീടിന് സമീപത്ത് വെച്ചാണ് വെടിയുതിര്‍ത്തത്.
ഗുരുതരമായി പരുക്കേറ്റ ഗുലാം മുഹമ്മദദിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പ്രദേശം വളഞ്ഞ സുരക്ഷാസേന വ്യാപക തിരച്ചില്‍ ആരംഭിച്ചിട്ടുണ്ട്.
പ്രദേശം വളഞ്ഞ സുരക്ഷാസേന വ്യാപക തിരച്ചിൽ തുടങ്ങി. കഴിഞ്ഞ മൂന്ന് ദിവസങ്ങളിലായി ജമ്മു കശ്മീരിലുണ്ടാകുന്ന മൂന്നാമത്തെ ഭീകരാക്രമണമാണിത്. ഞായറാഴ്ച ശ്രീനഗറിൽ മറ്റൊരു പൊലീസുകാരനുനേരെ ഭീകരർ വെടിയുതിർത്തിരുന്നു. ഇന്നലെ യുപിയിൽ നിന്നുള്ള തൊഴിലാളിയെ പുൽവാമയിൽ വെടിവച്ചുകൊന്നു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം
















