ടച്ച്സ്‌ക്രീനുകളോട് കൂടിയ ചില മോട്ടോര്‍സൈക്കിളുകള്‍ വിപണിയിലുണ്ട്. എന്നിരുന്നാലും, അത്ര കണ്ട് സാധാരണമല്ല. ഇന്ത്യന്‍ വിപണിയിലെ മുന്‍നിര ഇരുചക്രവാഹന കമ്പനികള്‍ സെമി-ഡിജിറ്റല്‍ അല്ലെങ്കില്‍ ഡിജിറ്റല്‍ ഇന്‍ഫോടെയ്ന്‍മെന്റ് സ്‌ക്രീനോടുകൂടിയ പുതിയ മോട്ടോര്‍സൈക്കിളുകള്‍ വില്‍ക്കുന്നു. ടച്ച്സ്‌ക്രീന്‍ ലഭ്യമാകുന്ന മോഡലുകള്‍ നോക്കാം. രാജ്യാന്തര മോട്ടോര്‍സൈക്കിള്‍ വിപണിയില്‍ പ്രത്യേക വ്യക്തിത്വമുള്ള ഹാര്‍ലി ഡേവിഡ്സണും, ഇന്ത്യന്‍ മോട്ടോര്‍സൈക്കിളും തങ്ങളുടെ ബൈക്കുകളില്‍ ടച്ച്സ്‌ക്രീന്‍ ഉപയോഗിക്കുന്നു. ഈ രണ്ട് അമേരിക്കന്‍ ബ്രാന്‍ഡുകളുടെയും ബൈക്കുകളില്‍ നിങ്ങള്‍ക്ക് ടച്ച്സ്‌ക്രീന്‍ ലഭിക്കും.
ഹാര്‍ലി-ഡേവിഡ്സണും , ഇന്ത്യന്‍ മോട്ടോര്‍സൈക്കിളും അവരുടേതായ ഇന്‍ഫോടെയ്ന്‍മെന്റ് സംവിധാനങ്ങള്‍ വികസിപ്പിച്ചെടുത്തിട്ടുണ്ട്. അതിന് കീഴില്‍ ഒരു ടച്ച് സ്‌ക്രീന്‍ നല്‍കിയിരിക്കുന്നു. ബൂം ബോക്സ് എന്നാണ് ഹാര്‍ലി ഡേവിഡ്സണിന്റെ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റത്തിന്റെ പേര്. മറുവശത്ത്, ഇന്ത്യന്‍ മോട്ടോര്‍സൈക്കിളിന്റെ പുതിയ സംവിധാനത്തിന്റെ പേര് റൈഡ് കമാന്‍ഡ് എന്നാണ്. ഈ രണ്ട് സിസ്റ്റങ്ങളിലും നിങ്ങള്‍ക്ക് ടച്ച്‌സ്‌ക്രീന്‍ ഡിസ്‌പ്ലേ സവിശേഷതകള്‍ ലഭിക്കും.
ഹാര്‍ലി-ഡേവിഡ്സണിന്റെ സ്ട്രീറ്റ് ഗ്ലൈഡ് ബൈക്കിന് ബൂം ബോക്സ് ഇന്‍ഫോടെയ്ന്‍മെന്റ് സംവിധാനമുള്ള ടച്ച്സ്‌ക്രീന്‍ ലഭിക്കുന്നു. 37.49 ലക്ഷം രൂപ മുതലാണ് ഈ ബൈക്കിന്റെ ഇന്ത്യയിലെ എക്സ് ഷോറൂം വില. അതേസമയം, ഇന്ത്യന്‍ മോട്ടോര്‍സൈക്കിളിന്റെ റോഡ്മാസ്റ്റര്‍, ചീഫ് ടെയിന്‍ എലൈറ്റ് തുടങ്ങിയ ബൈക്കുകളിലും ടച്ച്സ്‌ക്രീന്‍ സൗകര്യം നല്‍കിയിട്ടുണ്ട്. റോഡ്മാസ്റ്റര്‍, ചീഫ് ടെയിന്‍ എലൈറ്റ് എന്നിവയ്ക്കുള്ള വിലയും ഏകദേശം 40 മുതല്‍ 47 ലക്ഷം രൂപ വരെയാണ്.
ടച്ച്‌സ്‌ക്രീന്‍ ഡിസ്‌പ്ലേയുടെ പ്രയോജനങ്ങള്‍:-
ടച്ച്സ്‌ക്രീന്‍ ഡിസ്പ്ലേയിലൂടെ, നിങ്ങളുടെ വിരലുകള്‍ ഉപയോഗിച്ച് ഫീച്ചറുകള്‍ നിയന്ത്രിക്കാനാകും.
ഇന്ത്യന്‍ മോട്ടോര്‍സൈക്കിളുകളുടെ റൈഡ് കമാന്‍ഡ് സിസ്റ്റത്തില്‍ 7 ഇഞ്ച് ടച്ച്സ്‌ക്രീന്‍ ലഭ്യമാണ്.
ആപ്പിള്‍ കാര്‍ പ്ലേ കൂടാതെ, ജിപിഎസ് നാവിഗേഷന്‍, കാലാവസ്ഥ, വേഗത, ട്രാഫിക് തുടങ്ങിയ അപ്ഡേറ്റുകള്‍ ഇതില്‍ ലഭ്യമാണ്.
ഇതുകൂടാതെ ബൈക്ക് അവസാനമായി എവിടെയാണ് പാര്‍ക്ക് ചെയ്തതെന്നും അറിയാം.
ബ്ലൂടൂത്ത് കണക്റ്റിവിറ്റി, എഎം/എഫ്എം റേഡിയോ, ജിപിഎസ് നാവിഗേഷന്‍ യുഎസ്ബി ഓഡിയോ ഉപകരണം തുടങ്ങിയ സവിശേഷതകളും ഹാര്‍ലി ഡേവിഡ്സണിന്റെ ബൂം ബോക്സിനുണ്ട്.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം