ഇംഫാൽ: മണിപ്പൂരിൽ വീണ്ടും പൊലീസ് ഉദ്യോഗസ്ഥനെ വെടിവെച്ചു കൊന്നു. മോറെയിലാണ് സബ് ഡിവിഷണൽ പൊലീസ് ഓഫീസർ ചിങ്തം ആനന്ദ് വെടിയേറ്റു മരിച്ചത്.
മ്യാൻമർ അതിർത്തിയായ മോറെയിൽ നിർമാണത്തിലിരിക്കുന്ന ഹെലിപ്പാടിന്റെ സുരക്ഷാ ജോലിക്കിടെയാണ് ചിങ്തം ആനന്ദിന് വെടിയേറ്റത്. കുകി സായുധ ഗ്രൂപ്പുകളാണ് ആക്രമണം നടത്തിയതെന്നാണ് പ്രാഥമിക വിവരം.
പ്രാഥമിക പരിശോധനയിൽ ദൂരെ മറഞ്ഞിരുന്ന് ലോങ് റേഞ്ചിലാണ് വെടിയുതിർത്തതെന്നാണ് സൂചനയെന്ന് പേര് വെളിപ്പെടുത്താൻ ആഗ്രഹിക്കാത്ത പൊലീസ് ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് എൻ.ഡി.ടി.വി റിപ്പോർട്ട് ചെയ്തു. പ്രദേശത്ത് ധാരാളം സിവിലിയൻ കെട്ടിടങ്ങൾ ഉള്ളതിനാൽ തിരിച്ചടിക്കാൻ കഴിഞ്ഞില്ലെന്നും ഇയാൾ പറഞ്ഞു.
തുടർന്ന് സുരക്ഷാ സേന പ്രദേശത്ത് ഓപ്പറേഷൻ ആരംഭിച്ചതായി വൃത്തങ്ങൾ അറിയിച്ചു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം
















