തൃശ്ശൂര്‍: കരുവന്നൂര്‍ ബാങ്കില്‍നിന്ന് നാളെ മുതല്‍ നിക്ഷേപങ്ങള്‍ തിരികെനല്‍കും. 50000 രൂപ മുതല്‍ ഒരുലക്ഷം രൂപ വരെയുള്ള കാലാവധി കഴിഞ്ഞ സ്ഥിരനിക്ഷേപങ്ങളാണ് പൂര്‍ണമായും പിന്‍വലിക്കാന്‍ കഴിയുക.
നവംബര്‍ 11 മുതല്‍ 50000 രൂപ വരെയുള്ള സ്ഥിരനിക്ഷേപങ്ങള്‍ പൂര്‍ണമായും പിന്‍വലിക്കാം. നവംബര്‍ 20-ന് ശേഷം 50000 രൂപ വരെ സേവിങ്‌സ് ബാങ്ക് നിക്ഷേപങ്ങളും പിന്‍വലിക്കാം. ആകെയുള്ള 23688 സേവിങ് ബാങ്ക് നിക്ഷേപകരില്‍ 21190 പേര്‍ക്ക് പൂര്‍ണമായും ബാക്കിയുള്ള 2448 പേര്‍ക്ക് ഭാഗികമായും പണം പിന്‍വലിക്കാന്‍ കഴിയുമെന്നാണ് ബാങ്കിന്റെ വിശദീകരണം.
ആകെയുള്ള 8049 സ്ഥിര നിക്ഷേപകരില്‍ 3770 പേര്‍ക്ക് നിക്ഷേപവും പലിശയും പൂര്‍ണമായും പിന്‍വലിക്കാനാകും. 134 കോടി സ്ഥിരനിക്ഷേപത്തില്‍ 79 കോടി രൂപ തിരികെ നല്‍കും. ബാങ്കിന് പലിശയടക്കം തിരികെ ലഭിക്കാനുള്ളത് 509 കോടി രൂപയാണ്. ഇതുവരെ 80 കോടി രൂപ തിരിച്ചടവ് വന്നു.
നിക്ഷേപങ്ങൾ ലഭിക്കുക ഇങ്ങനെ :
നവംബർ 1 – 50000 രൂപ മുതൽ ഒരു ലക്ഷം രൂപ വരെ – കാലാവധി കഴിഞ്ഞ സ്ഥിര നിക്ഷേപങ്ങൾ
നവംബർ 11 – 50000 വരെ- കാലാവധി കഴിഞ്ഞ സ്ഥിര നിക്ഷേപങ്ങൾ
നവംബർ 20- അമ്പതിനായിരം രൂപ വരെ എല്ലാവർക്കും- സേവിങ്‌സ് അക്കൗണ്ടുകളിലെ നിക്ഷേപകർക്ക്
ഡിസംബർ 1- ഒരു ലക്ഷം രൂപയ്ക്ക് മേലുള്ള സ്ഥിര നിക്ഷേപങ്ങളുടെ പലിശ നൽകും- പലിശ വാങ്ങി നിക്ഷേപം പുതുക്കാം
സഹകരണ ബാങ്കുകളുടെ കൺസോഷ്യം വഴി 17.4 കോടി രൂപ ലഭ്യമായിട്ടുണ്ട്. കൂടാതെ വിവിധ ബാങ്കുകളിൽ നിന്ന് 50 കോടി രൂപ കേരള ബാങ്ക് ഇടപെട്ട് കൺസോഷ്യമായി നൽകും. സഹകരണ വികസന ക്ഷേമനിധി ബോർഡിൻറെ അഞ്ചു കോടി രൂപ കൂടി ഉൾപ്പെടുത്തിയാണ് പ്രത്യേക പാക്കേജ് നടപ്പാക്കുന്നത്.
നവംബർ 20ന് ശേഷം ബാങ്കിൻറെ എല്ലാ ശാഖയിൽ നിന്നും സേവിങ്‌സ് അക്കൗണ്ട് നിക്ഷേപകർക്ക് പണം പിൻവലിക്കാം. ഡിസംബർ ഒന്നു മുതൽ ഒരു ലക്ഷം രൂപയ്ക്കുമേൽ നിക്ഷേപമുള്ള കാലാവധി പൂർത്തീകരിച്ച നിക്ഷേപങ്ങൾക്ക് നിശ്ചിത ശതമാനം പലിശ കൈപ്പറ്റിക്കൊണ്ട് പുതുക്കാനും അവസരം നൽകും. മടക്കി നൽകുന്ന പണം തിരികെ നിക്ഷേപമായിത്തന്നെ എത്തിച്ച് പ്രതിസന്ധികൾക്ക് വേഗത്തിൽ പരിഹാരം കാണാനാണ് അഡ്മിനിസ്‌ട്രേറ്റീവ് കമ്മറ്റിയുടെ നീക്കം.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം
















