സലാല: അതിജീവനത്തിനായി പോരാടുന്ന ഫലസ്തീനികൾക്കൊപ്പം ചേർന്നുനിന്നേ മതിയാകൂവെന്ന് പ്രമുഖ സാഹിത്യകാരൻ പി. സുരേന്ദ്രൻ പറഞ്ഞു. അവരുടെ കണ്ണീരിനൊപ്പം നിൽക്കാൻ കഴിഞ്ഞില്ലെങ്കിൽ മനുഷ്യനെന്ന നിലയിൽ നമ്മുടെ അന്തസ്സ് നഷ്ടപ്പെട്ടുപോകും. അതിന് കൂടുതൽ പിന്തുണ ഉണ്ടാക്കിയെടുക്കാൻ ശ്രമിക്കണമെന്നും അദ്ദേഹം പറഞ്ഞു. രിസാല സ്റ്റഡി സർക്കിൾ സലാലയിൽ സംഘടിപ്പിച്ച സാഹിത്യോത്സവിൽ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
കാബൂള്‍ വിമാനത്താവളത്തില്‍ വെടിവയ്പ്പ്; 5 പേര് കൊല്ലപ്പെട്ടെന്ന് റിപോർട്ട്
ഫലസ്തീനിലെ കുട്ടികൾ അത്ഭുതമാണ്. ഒരു യുദ്ധത്തിലും ആരും ജയിക്കുന്നില്ല. താൻ ഒരു കറകളഞ്ഞ അഹിംസ വാദിയാണ്. ഹിംസയോടെന്നും കലഹിച്ചു പോന്നിട്ടുണ്ട്. ഇത് ഒരു കെട്ട കാലമാണെന്നും എന്നാൽ വെളിച്ചത്തിന്റെ ഒരു കാലം കടന്നുവരുകതന്നെ ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു. സാഹിത്യം മനുഷ്യനെ കൂടുതൽ നന്മകളിലേക്ക് നയിക്കുമെന്നും അതിനാൽ എസ്.എസ്.എഫ് തനിക്ക് നൽകിയ അവാർഡിനെ ഹൃദയത്തോട് ചേർത്തുവെക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. സംസ്കാരങ്ങളെ കുറിച്ച് പഠിക്കണം. അത് മനുഷ്യനെ വിശാലഹൃദയനാക്കുമെന്നും ദോഫാറിനെക്കുറിച്ചുള്ള പുസ്തകരചന പൂർത്തിയാക്കാൻ ഈ യാത്ര ഉപകരിക്കുമെന്നും അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു. ചടങ്ങിൽ ആർ.എസ്.സിയുടെ ഉപഹാരം അദ്ദേഹത്തിന് കൈമാറി. ഷഹനോത്തിലെ ഫാം ഹൗസിൽ നടന്ന പരിപാടിയിൽ നൂറുകണക്കിനാളുകൾ സംബന്ധിച്ചു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം