മസ്കത്ത്: വടക്കൻ ബാത്തിന ഗവർണറേറ്റിൽ ട്രാവൽ ആൻഡ് ടൂറിസം സ്ഥാപനം ഉപഭോക്തൃസംരക്ഷണ അതോറിറ്റി (സി.പി.എ) താൽക്കാലികമായി അടച്ചുപൂട്ടി. ജുഡീഷ്യൽ തീരുമാനത്തിന്റെ അടിസ്ഥാനത്തിലായിരുന്നു നടപടി. സുതാര്യത, വിശ്വാസ്യത, വ്യവസ്ഥകൾക്കനുസൃതമായ സേവനങ്ങൾ നൽകുന്നതിലെ പരാജയം തുടങ്ങിയവയുമായി ബന്ധപ്പെട്ട് സ്ഥാപനത്തിനെതിരെ നിരവധി പരാതികൾ ഉയർന്നിരുന്നു.
ജാനകിക്കാട് കൂട്ടബലാത്സംഗ കേസ്; മൂന്നു പ്രതികൾക്ക് ജീവപര്യന്തം; രണ്ടാം പ്രതി ഷിബുവിന് 30 വർഷം തടവും
യാത്രക്കായി ബുക്ക് ചെയ്തിരുന്ന പല ഉപഭോക്താക്കൾക്കും നൽകിയ ടിക്കറ്റുകൾ വ്യാജമാണെന്നും റിസർവേഷനുകൾ യഥാർഥമല്ലെന്നും സി.പി.എ നടത്തിയ പരിശോധനയിൽ വ്യക്തമായി. വിസ ഇഷ്യൂ ചെയ്യുന്നതിലും കരാറുകൾ നടപ്പാക്കുന്നതിലും സ്ഥാപനം പരാജയപ്പെട്ടു. ഇങ്ങനെ നിരവധി കാര്യങ്ങളാണ് സി.പി.എ കണ്ടെത്തിയത്. തുടർന്ന് ഈ വിഷയം പബ്ലിക് പ്രോസിക്യൂഷന് റഫർ ചെയ്തു. ഇതേതുടർന്നാണ് സ്ഥാപനം താൽക്കാലികമായി അടച്ചുപൂട്ടാനും നിലവിലുള്ള നിയമപരമായ കേസുകൾ പരിഹരിക്കപ്പെടുന്നതുവരെ പ്രവർത്തനങ്ങൾ താൽക്കാലികമായി നിർത്തിവെക്കാനും പബ്ലിക് പ്രോസിക്യൂഷൻ ജുഡീഷ്യൽ തീരുമാനം പുറപ്പെടുവിച്ചത്.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം