ദുബായ്: മിഡിൽ ഈസ്റ്റിലെ ഏറ്റവും മികച്ച നഗരമെന്ന സ്ഥാനം നിലനിർത്തി ദുബായ്. ഈ വർഷത്തെ മികച്ച ആഗോള നഗര സൂചികയിൽ ആണ് ദുബായ് സ്ഥാനം പിടിച്ചിരിക്കുന്നത്. ആദ്യ 25 സിറ്റികളുടെ ലിസ്റ്റിൽ ആണ് ദുബായ് ഇടം പിടിച്ചിരിക്കുന്നത്. ദുബായ് 23മാത്തെ സ്ഥാനത്താണ് ഉള്ളത്. കഴിഞ്ഞ മൂന്ന് വർഷമായി പട്ടികയിൽ ദുബായ് സ്ഥാനം പിടിക്കുന്നുണ്ട്.
കഴിഞ്ഞ ദിവസം പുറത്തുവിട്ട റിപ്പോർട്ടിൽ 156 രാജ്യങ്ങളാണ് ഉള്ളത്. ഒന്നാം സ്ഥാനത്ത്. ന്യൂയോർക്ക് നഗരമാണ് പട്ടികയിൽ ഒന്നാം സ്ഥാനം പിടിച്ചിരിക്കുന്നത്. ലണ്ടൻ, പാരിസ് നഗരങ്ങൾ ആണ് രണ്ടും മൂന്നും സ്ഥാനങ്ങൾ സ്ഥാനം കരസ്ഥമാക്കിയിരിക്കുന്നത്. ടോക്യോ, ബെയ്ജിങ്, ബ്രസൽസ്, സിംഗപ്പൂർ, ലോസാഞ്ചൽസ്, മെൽബൺ, ഹോങ്കോങ് എന്നീ നഗരങ്ങൾ പിന്നീട് താഴെ വരുന്നത്. മിഡ്ലീസ്റ്റിൽ നിന്നും പിന്നീട് പട്ടിയിൽ ഇടം പിടിച്ചിരിക്കുന്ന രാജ്യമാണ് ഖത്തർ. പട്ടികയിൽ രണ്ടാം സ്ഥാനത്ത് ഖത്തർ തലസ്ഥാനമായ ദോഹയാണ്. മൂന്നാം സ്ഥാനം ഇസ്രായേൽ തലസ്ഥാനമായ തെൽ അവീവിനാണ്. റിയാദ്, അബുദാബി തുടങ്ങിയ നഗരങ്ങൾ യഥാക്രമം നാലും അഞ്ചും സ്ഥാനങ്ങൾ പങ്കിട്ടു. ആഗോള തലത്തിൽ മികച്ച കാഴ്ചപ്പാടുള്ള 30 നഗരങ്ങളുടെ പട്ടികയിൽ അബുദാബി ഇടം പിടിച്ചിട്ടുണ്ട്.
സിറ്റിയിലെ വാണിജ്യ പ്രവർത്തനങ്ങൾ, വിവര കൈമാറ്റം, രാഷ്ട്രീയമായ മുന്നേറ്റം, സാംസ്കാരിക അനുഭവങ്ങൾ എന്നിവയെല്ലാം പരിശോധിച്ചാണ് പട്ടികക തയ്യാറക്കിയത്. 156 നഗരങ്ങളുടെ ആഗോള തല ഇടപെടലുകളുടെ അടിസ്ഥാനത്തിലാണ് നഗരങ്ങളുടെ റാങ്ക് തയ്യാറാക്കിയിരിക്കുന്നത്. മൂലധനം, നഗരത്തിലേക്ക് ആകർശിക്കാൻ സാധിക്കുന്ന തരത്തിലുള്ള ഘടകങ്ങൾ എല്ലാം മുൻനിർത്തിയാണ് പട്ടിക തയ്യാറാക്കിയിരിക്കുന്നതെന്ന് അദികൃതർ വ്യക്തമാക്കി. ജിസിസിയിലെ പ്രധാന നഗരങ്ങൾക്ക് ആഗോള സൂചികയിൽ അവരുടെ സ്ഥാനങ്ങൾ ഉയർത്തുന്നതിന് ഈ ഫലം ഉപകാരപ്പെടും.
വിദേശ രാജ്യങ്ങളിൽ നിന്നുള്ള മികച്ച പ്രതിഭകളെ നഗരത്തിലേക്ക് ആകർശിക്കുന്ന തരത്തിലാണ് നഗരത്തിലെ പ്രവർത്തനങ്ങൾ. വിനോദസഞ്ചാരികളെ ആകർശിക്കുന്ന തരത്തിൽ പല തരത്തുലുള്ള പദ്ധതികൾ ഇത്തരത്തിലഉള്ള സിറ്റികളിൽ ഒരുക്കിയിട്ടുണ്ട്. കുറച്ചു വർഷങ്ങളായി വിദഗ്ധ തൊഴിലാളികളെ ആകർശിക്കുന്നതിന് വേണ്ടി യുഎഇ വിപുവമായ പദ്ധതികൾ ആണ് തയ്യാറാക്കിയിരിക്കുന്നത്. കൊവിഡ് മൂലം നിരവധി പ്രതിസന്ധികൾ ആണ് പലനഗരങ്ങളിലും സംഭവിച്ചത്. എന്നാൽ അതിൽ നിന്നെല്ലാം കരകയറാൻ സാധിച്ച നഗരങ്ങൾ ആണ് ഈ പട്ടികയിൽ ഉള്ളത്.
എട്ടാം തവണയും ‘ബലോന്‍ ദ് ഓര്‍’ ലയണല്‍ മെസിക്ക്; വനിതകളില്‍ ഐറ്റാന ബോണ്‍മറ്റി
അതിനിടെ രാജ്യത്തെ ജനങ്ങളുടെ സുരക്ഷ ഉറപ്പുവരുത്താനായി മികച്ച പ്രവർത്തനങ്ങൾ നടപ്പിലാക്കാൻ തങ്ങൾ തയ്യാറാണെന്ന് റാസൽ ഖൈമ അധികാരികൾ. ഇതിന്റെ ഭാഗമായാണ് റാസൽ ഖൈമ അന്താരാഷ്ട്ര വിമാനത്താവളത്തിൽ സജ്ജമാക്കിയിട്ടുള്ള അത്യാധുനിക ഫയർ ട്രക്ക് സംവിധാനം. യാത്രക്കായി എത്തുന്നവർക്ക് തടസ്സമില്ലാതെ യാത്ര ചെയ്യാൻ സാധിക്കുന്ന തരത്തിലാണ് ഈ സംവിധാനം ഒരുക്കിയിരിക്കുന്നത്. റാസൽ ഖൈമ എയര്‍പോര്‍ട്ട് അതോറിറ്റിയാണ് ഈ പുതിയ സംവിധാനം ഫയര്‍ ട്രക്ക് നടപ്പിലാക്കാൻ വേണ്ടി തീരുമാനിച്ചത്.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം