ദുബായ്: യുഎഇയിലെ പ്രശസ്തമായ മഹ്സൂസ് നറുക്കെടുപ്പില്‍ സമ്മാന ഘടന പരിഷ്കരിച്ചതോടെ ഓരോ ആഴ്ചയിലും വിജയികളാവുന്നവരുടെ 90,000 കടന്നു. 94,597 പേരാണ് കഴിഞ്ഞ പ്രതിവാര നറുക്കെടുപ്പില്‍ വിജയിച്ചത്. 1,443,180 ദിര്‍ഹമാണ് വിജയികള്‍ വാരിക്കൂട്ടിയത്.
മഹ്സൂസിന്റെ 152ാമത് നറുക്കെടുപ്പാണ് കഴിഞ്ഞ ശനിയാഴ്ച നടന്നത്. മഹ്സൂസ് സാറ്റര്‍ഡേ മില്യന്‍സ് നറുക്കെടുപ്പില്‍ നാല് ആഴ്ച മുമ്പാണ് വിജയികളുടെ എണ്ണം കൂട്ടുന്നതിനായി സമ്മാന ഘടന പരിഷ്കരിച്ചത്. പ്രതിവാര വിജയികളുടെ എണ്ണം അതുവരെ 3,000 ആയിരുന്നു. ഈ ശനിയാഴ്ചത്തെ നറുക്കെടുപ്പില്‍ ഒന്നാം സമ്മാനമായ 20 കോടി ദിര്‍ഹത്തിന് ആരും അര്‍ഹരായില്ല. നറുക്ക് വീണ അഞ്ച് നമ്പറുകളില്‍ അഞ്ചും ഒരുപോലെ വന്നാലാണ് ഗ്രാന്‍ഡ് പ്രൈസ്.അഞ്ചില്‍ നാല് അക്കങ്ങള്‍ യോജിച്ചുവന്നതോടെ എട്ടു പേര് രണ്ടാം സമ്മാനമായ 150,000 ദിര്‍ഹം പങ്കിട്ടു. ഓരോരുത്തര്‍ക്കും 18,750 ദിര്‍ഹം വീതം ലഭിച്ചു. മൂന്ന് അക്കങ്ങള്‍ യോജിച്ചു വന്നതിനുള്ള മൂന്നാം സമ്മാനമായ 150,000 ദിര്‍ഹം 698 പേര് പങ്കിട്ടു. 214 ദിര്‍ഹം വീതം ഓരോരുത്തര്‍ക്കും ലഭിച്ചു.
ഈ വാർത്ത കൂടി വായിക്കൂ…..കളമശേരി സ്ഫോടനക്കേസ്;
പ്രതിയുടെ വീട്ടില്‍ തെളിവെടുപ്പ്; അന്വേഷണം ദുബായിലേക്കും
നാലാം സമ്മാനത്തിന് രണ്ട് അക്കങ്ങള്‍ യോജിച്ച് വന്നതിലൂടെ 12,457 പേര് അര്‍ഹരായി. 35 ദിര്‍ഹം വിലയുള്ള ഒരു സൗജന്യ മഹ്സൂസ് ടിക്കറ്റാണ് ഇവര്‍ക്ക് ലഭിക്കുക. ആകെ 435,995 ദിര്‍ഹത്തിന്റെ ടിക്കറ്റാണ് നാലാം സമ്മാനമായി ഇത്തവണ നല്‍കിയത്. ഏതെങ്കിലും ഒരു അക്കം യോജിച്ചുവന്നാല്‍ അഞ്ച് ദിര്‍ഹമിന്റെ പ്രോല്‍സാഹന സമ്മാനമുണ്ട്. ഈയാഴ്ച 81,437 വിജയികള്‍ അഞ്ച് ദിര്‍ഹം വീതം നേടി. ആകെ 407,185 ദിര്‍ഹം.ഇതിന് തൊട്ടുമുമ്പുള്ള 151ാമത് മഹ്സൂസ് സാറ്റര്‍ഡേ മില്യണ്‍സില്‍ ഇന്ത്യന്‍ പ്രവാസിക്കായിരുന്നു ഒരു ലക്ഷം ദിര്‍ഹം (22,64,390 രൂപ) സമ്മാനം. വിജയ് എന്ന ഇന്ത്യക്കാരനായിരുന്നു വിജയി. 150ാമത് നറുക്കെടുപ്പില്‍ സൗദിയില്‍ പ്രവാസ ജീവിതം നയിക്കുന്ന മലയാളിയായ ഷഫീഖിന് ഇതേ സമ്മാനം ലഭിക്കുകയുണ്ടായി.
മല്‍സരത്തില്‍ പങ്കെടുക്കാന്‍ 35 ദിര്‍ഹം നല്കി (792 രൂപ) മഹ്സൂസിന്റെ ഒരു കുപ്പിവെള്ളം വാങ്ങുന്ന ഏത് രാജ്യക്കാരനും അര്‍ഹതയുണ്ട്. മഹ്സൂസിന്റെ ഔദ്യോഗിക വെബ്സൈറ്റില്‍ രജിസ്റ്റര്‍ ചെയ്ത് ഇതിന്റെ ഭാഗമാവാന്‍ കഴിയും. എല്ലാ ആഴ്ചയിലും മൂന്നു പേര്‍ക്ക് ഒരു ലക്ഷം ദിര്‍ഹമിന്റെ ഉറപ്പായ സമ്മാനങ്ങളും നല്കിവരുന്നു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം