കളമശേരി സ്ഫോടനക്കേസ്; പ്രതിയുടെ വീട്ടില്‍ തെളിവെടുപ്പ്; അന്വേഷണം ദുബായിലേക്കും

കൊച്ചി: കളമശേരി സ്ഫോടനക്കേസ് പ്രതി ഡൊമിനിക് മാര്‍ട്ടിനെ അത്താണിയിലെ വീട്ടിലെത്തിച്ച് പൊലീസ് തെളിവെടുക്കുന്നു. ഈ വീട്ടില്‍ വച്ചാണ് പ്രതി ബോംബ് നിര്‍മിച്ചതും പരീക്ഷിച്ചതുമെന്നാണ് അന്വേഷണ സംഘത്തിന്‍റെ വിലയിരുത്തല്‍.

അതേസമയം, കേസിലെ അന്വേഷണം ദുബായിലേക്കും വ്യാപിപിക്കും. ഇയാളുടെ ജോലി സ്ഥലത്ത് വിശദമായ അന്വേഷണം നടത്തുമെന്നും ഒരു വര്‍ഷത്തെ ഫോണ്‍ വിളികളും ബാങ്ക് അക്കൗണ്ടുകളും പരിശോധിക്കുമെന്നും അന്വേഷണ സംഘം വ്യക്തമാക്കി. എന്നാല്‍ എന്‍ഐഎയുടെ അന്വേഷണത്തില്‍ കേസില്‍ മറ്റാരുടെയും പങ്ക് കണ്ടെത്താന്‍ ഇതുവരെ കഴിഞ്ഞിട്ടില്ല.

read more : വീടുകൾക്ക് നേരെ ബോംബേറ്: തിരുവനന്തപുരത്ത് മൂന്ന് പേർ പിടിയിൽ

സ്ഫോടനങ്ങളുണ്ടാക്കിയത് തനിച്ചായിരുന്നുവെന്നും ആരുടെയും സഹായം ലഭിച്ചിരുന്നില്ലെന്നും ഡൊമിനിക് മാര്‍ട്ടിന്‍ പൊലീസിനോട് നേരത്തെ വെളിപ്പെടുത്തിയിരുന്നു. കൊച്ചിയിലെ കടയില്‍ നിന്നാണ് സ്ഫോടക വസ്തുക്കള്‍ വാങ്ങിയതെന്നും ഇയാള്‍ മൊഴി നല്‍കിയിരുന്നു. യുഎപിഎ അടക്കമുള്ള ഗുരുതര വകുപ്പുകളാണ് ഇയാള്‍ക്കെതിരെ ചുമത്തിയിട്ടുള്ളത്. ഫെയ്സ്ബുക്ക് ലൈവില്‍ സ്ഫോടനത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത ഡൊമിനിക് മാര്‍ട്ടിന്‍ കൊടകര പൊലീസ് സ്റ്റേഷനില്‍ ഹാജരാവുകയായിരുന്നു.

അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം

അന്വേഷണം വാർത്തകൾ അറിയാൻ  Threads– ൽ Join ചെയ്യാം