പുനെ: ഏകദിന ക്രിക്കറ്റ് ലോകകപ്പില്‍ അഫ്ഗാനിസ്ഥാന് മൂന്നാം ജയം. മുന്‍ ചാമ്ബ്യന്‍ ശ്രീലങ്കയെ ഏഴ് വിക്കറ്റിനാണ് അവര്‍ തോല്‍പ്പിച്ചത്.
ടോസ് നേടിയ് അഫ്ഗാന് നായകന് ഹസ്മത്തുള്ള ഷാഹിദി ലങ്കയെ ആദ്യം ബാറ്റ് ചെയ്യാന്‍ വിട്ടു. നാല് വിക്കറ്റുമായി ഫസല്‍ഹഖ് ഫറൂഖി അഫ്ഗാനായി ബൗളിങ്ങില്‍ തിളങ്ങി. മുജീബ് ഉര് റഹ്മാന് രണ്ട് വിക്കറ്റെടുത്തു. ചെറിയ ചെറിയ കൂട്ടുകെട്ടുകളാണ് ലങ്കയെ 241 ലെത്തിച്ചത്.
ലങ്കയ്ക്ക് ഓപ്പണര്‍ ദിമുത് കരുണരത്നയെ (15) ആറാം ഓവറില്‍ ഫസല്‍ഹഖ് വിക്കറ്റിനു മുന്നില്‍ കുടുക്കി. രണ്ടാം വിക്കറ്റില്‍ ഓപ്പണര്‍ പാതും നിസങ്കയും (60 പന്തില്‍ 46) നായകന് കുശല്‍ മെന്‍ഡിസും (50 പന്തില്‍ 39) ഉറച്ചുനിന്നതോടെ ലങ്ക മുന്നോട്ടായി. നിസങ്കയെ മടക്കി ഒമര്‍സായി കൂട്ടുകെട്ട് പൊളിച്ചു. മൂന്നാം വിക്കറ്റില്‍ സദീര സമരവിക്രമയെ (40 പന്തില്‍ 36) കൂട്ടുപിടിച്ച് മെന്‍ഡിസ് 50 റണ്‍ ചേര്‍ത്തു. പിന്നാലെ മെന്‍ഡിസ് മടങ്ങി. സദീര 30-ാം ഓവറില്‍ പുറത്തായി. മുജീബ് സദീരയെ വിക്കറ്റിനു മുന്നില്‍ കുടുക്കി.
അവസാന ഓവറുകളില്‍ മികച്ച ബാറ്റിങ് പുറത്തെടുത്ത എയ്ഞ്ചലോ മാത്യൂസിന്റെയും (26 പന്തില്‍ ഒരു സിക്സറും ഫോറുമടക്കം 23) മഹീഷ് തീക്ഷണയുടെയും (31 പന്തില്‍ ഒരു സിക്സറും മൂന്ന് ഫോറമടക്കം 29) മികവാണ് ലങ്കന്‍ സ്കോര്‍ 200 കടത്തിയത്. ചരിത അസാലങ്ക (22), ധനഞ്ജയ ഡിസില്‍വ (14), ദുഷ്മന്ത ചാമീര (ഒന്ന്), കസുന്‍ രജിത (അഞ്ച്്) എന്നിവര്‍ നിരാശപ്പെടുത്തി. അഫ്ഗാന് വേണ്ടി അസ്മത്തുള്ള ഒമര്‍സായ്, റാഷിദ് ഖാന് എന്നിവര്‍ ഒരു വിക്കറ്റ് വീതവുമെടുത്തു.
മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ അഫ്ഗാനിസ്ഥാന്റെ റഹ്മാനുള്ള ഗുര്‍ബാസ് പൂജ്യത്തിന് പുറത്തായി. ഇതിന് ശേഷം മികച്ച ബാറ്റിംഗ് പ്രകടനമാണ് അഫ്ഗാനിസ്ഥാന് ബാട്സ്മാന്മാര് പുറത്തെടുത്തത്. റഹ്മത് ഷാ 62 റണ്‍സ് നേടി. ഹസ്മത്തുള്ള ഷഹീദി 58 റണ്‍സും അസ്മത്തുള്ള ഒമര്‍സായി 73 റണ്‍സുമെടുത്തു.
രണ്ടാം വിക്കറ്റില്‍ റഹ്മത് ഷാ ഇബ്രാഹിം സദ്രാന് കൂട്ടുകെട്ട് 73 റണ്‍സെടുത്തു. സദ്രാന് 39 റണ്‍സ് നേടി പുറത്തായി. മൂന്നാം വിക്കറ്റില്‍ 58 റണ്‍സ് റഹ്മത് ഷാ -ഹസ്മത്തുള്ള ഷഹീദി കൂട്ടുകെട്ട് നേടിയപ്പോള്‍ നിര്‍ണായകമായ 111 റണ്‍സ് പരാജിത കൂട്ടുകെട്ടാണ് നാലാം വിക്കറ്റില്‍ ഷദീഹി – ഒമര്‍സായി എന്നിവരുടേത്.
ഈ വിജയത്തോടെ ശ്രീലങ്കയെയും പാകിസ്ഥാനെയും പിന്തള്ളി അഫ്ഗാനിസ്ഥാന് പോയിന്റ് പട്ടികയില്‍ അഞ്ചാം സ്ഥാനത്തെത്തി.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം