കൊച്ചി: ആലുവയിൽ അഞ്ചുവയസുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച് കൊന്ന സംഭവത്തിൽ കോടതി നവംബർ നാലിന് വിധിപറയും. എറണാകുളം പോക്സോ കോടതിയാണ് വിധി പറയുക. ബിഹാർ സ്വദേശി അസ്ഫാക് ആലമാണ് കേസിൽ പ്രതി.
ജൂലൈ 28 നാണ് സംഭവം. ബിഹാർ സ്വദേശികളായ ദമ്പതികളുടെ അഞ്ച് വയസുകാരിയായ മകളെ തൊട്ടടുത്ത മുറിയിൽ താമസിക്കാൻ വന്ന അസ്ഫാക് ആലം തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു കൊല്ലുകയായിരുന്നു. പിറ്റേദിവസം ഇയാളെ പിടികൂടിയെങ്കിലും പെൺകുട്ടി എവിടെയാണെന്ന് ഇയാൾ വ്യക്ത്മാക്കിയില്ല. തുടർന്ന് നടത്തിയ സി.സി.ടി.വി ദൃശ്യങ്ങളുടെ പരിശോധനയിലാണ് ഇയാൾ പെൺകുട്ടിയുമായി ആലുവാ മാർക്കറ്റിലേക്ക് പോകുന്നതുൾപ്പടെ അന്വേഷണ സംഘം കണ്ടെത്തുന്നത്.
ഒക്ടോബർ നാലിനാണ് കേസിൽ വിചാരണ തുടങ്ങിയത്. 26 ദിവസം കൊണ്ടാണ് വിചാരണ പൂർത്തിയാക്കിയത്.
കൊലപാതകം, പീഡനം ഉൾപ്പടെയുള്ള വകുപ്പുകളാണ് അസ്ഫാക് ആലത്തിനെതിരെ ചുമത്തിയത്. പ്രതിക്ക് അർഹിക്കുന്ന ശിഷ തന്നെ നൽകണമെന്ന് കുട്ടിയുടെ മാതാപിതാക്കൾ കോടതിയോട് ആവശ്യപ്പെട്ടിരുന്നു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം
















