ന്യൂഡൽഹി: പ്രതിപക്ഷ പാർട്ടികളുടെ സഖ്യത്തിന് ‘ ഇന്ത്യ’ എന്ന പേര് നൽകിയതിൽ ഇടപെടാനാകില്ലെന്ന് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷൻ ഡൽഹി ഹൈക്കോടതിയിൽ സത്യവാങ്‌മൂലം നൽകി,. 1951ലെ ജനപ്രാതിനിധ്യ നിയമ പ്രകാരം രാഷ്ട്രീയ സഖ്യങ്ങളിൽ ഇടപെടാൻ കമ്മിഷന് അധികാരമില്ലെന്ന് സത്യവാങ്‌മൂലത്തിൽ പറയുന്നു. രാഷ്ട്രീയ സഖ്യങ്ങൾ നിയമപരമായ സ്ഥാപനങ്ങളല്ലെന്നും അവയുടെ പ്രവർത്തനം നിയന്ത്രിക്കുന്നതിന് തിരഞ്ഞെടുപ്പ് കമ്മിഷന് നിയമപരമായ വ്യവസ്ഥകളില്ലെന്നുമുള്ള കേരള ഹൈക്കോടതി വിധി ചൂണ്ടിക്കാട്ടിയായിരുന്നു കമ്മിഷന്റെ സത്യവാങ്‌മൂലം.
എന്നാൽ ‘ഇന്ത്യ’ എന്നു പേരു നൽകാമോ എന്നതിന്റെ നിയമസാധുത സംബന്ധിച്ച അഭിപ്രായപ്രകടനമായി ഇതിനെ വ്യാഖ്യാനിക്കരുതെന്നും കമ്മിഷൻ വ്യക്തമാക്കി.
2024ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ എൻഡിഎയെ നേരിടാൻ രൂപീകരിച്ച 26 പ്രതിപക്ഷ കക്ഷികളുടെ സഖ്യമായ ഇന്ത്യൻ നാഷനൽ ഡെവലപ്മെന്റൽ ഇൻക്ലൂസീവ് അലയൻസിന്റെ ചുരുക്കപ്പേരാണ് ‘ഇന്ത്യ’. ഇതിനെതിരെ ഗിരീഷ് ഭരദ്വാജ് എന്ന പൊതുപ്രവർത്തകനാണ് കോടതിയെ സമീപിച്ചത്.
ഓഗസ്റ്റിൽ ഹൈക്കോടതി കേസ് പരിഗണിക്കുകയും 26 പ്രതിപക്ഷ രാഷ്ട്രീയ പാർട്ടികൾക്ക് നോട്ടിസ് നൽകുകയും ചെയ്തിരുന്നു. കേസിൽ കേന്ദ്ര സർക്കാരിന്റെയും തിരഞ്ഞെടുപ്പ് കമ്മിഷന്റെയും പ്രതികരണവും കോടതി തേടി. കേസ് ചൊവ്വാഴ്ച ഹൈക്കോടതി പരിഗണിക്കും.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം
















