തിരുവനന്തപുരം: കളമശ്ശേരി ബോംബ് സ്‌ഫോടന കേസില്‍ വിവാദ പരാമര്‍ശം നടത്തിയ സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ അടക്കമുള്ളവര്‍ക്കെതിരെ ഡിജിപിക്ക് പരാതി നല്‍കി കെപിസിസി. സ്‌ഫോടനവുമായി ബന്ധപ്പെട്ട് എല്ലാവരും മതസ്പര്‍ദ്ധയുണ്ടാക്കുന്ന തരത്തിലുള്ള പ്രസ്താവനകള്‍ നടത്തിയെന്നാണ് പരാതിയില്‍ ആരോപിക്കുന്നത്.
കെപിസിസി ഡിജിറ്റൽ മീഡിയ സെൽ കൺവീനർ ഡോക്ടർ സരിൻ ആണ് പരാതി നൽകിയത്. എം വി ഗോവിന്ദനു പുറമേ ബിജെപി നേതാവ് സന്ദീപ് വാര്യർ, ഇടത് സഹയാത്രികൻ ഡോക്ടർ സെബാസ്റ്റ്യൻ പോൾ എന്നിവർക്കെതിരെയും പരാതി നൽകിയിട്ടുണ്ട്. IPC 153 A ഉൾപ്പെടെ വകുപ്പുകൾ ചുമത്തണമെന്നാണ് ആവശ്യം.
സമുദായങ്ങള്‍ തമ്മിലുള്ള സൗഹൃദം തകരാതിരിക്കാന്‍ ഇവര്‍ക്കെതിരെ നടപടി അത്യാവശ്യമാണെന്ന് പരാതിയില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. പൊതുപ്രവര്‍ത്തകര്‍ സമൂഹത്തിന് നന്മയും നേരായ വഴിയും കാണിക്കേണ്ടവരാണ്. അതേസമയം മനപ്പൂര്‍വ്വവും ദുരുദ്ദേശപരവുമായി ഇരു മതവിഭാഗങ്ങള്‍ തമ്മിലുള്ള വെറുപ്പിനും സ്പര്‍ദ്ധയ്ക്കും കാരണമാകും വിധമായിരുന്നു ഇവരുടെ പ്രതികരണങ്ങള്‍. പ്രതികരണം രാഷ്ട്രീയ ലാഭം മുന്‍നിര്‍ത്തിയുള്ളതായിരുന്നുവെന്നും പരാതിയില്‍ കുറ്റപ്പെടുത്തുന്നു.
കളമശ്ശേരി സ്‌ഫോടനത്തിനു പിന്നാലെ വിദ്വേഷ പോസ്റ്റുകൾ പ്രചരിപ്പിച്ചവർക്കെതിരെ പൊലീസ് നടപടിയെടുക്കുകയാണ്. സംസ്ഥാനത്താകെ പത്തോളം കേസുകൾ രജിസ്റ്റർ ചെയ്തു. വർഗീയ ചേരിതിരിവുണ്ടാക്കുന്ന ഭൂരിപക്ഷം പോസ്റ്റുകളും നീക്കിയതായി സൈബർ ക്രൈം വിഭാഗം അറിയിച്ചു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം
















