അബുദാബി : യു.എ.ഇ. പൗരൻമാരുടെയും താമസക്കാരുടെയും ശക്തമായ പിന്തുണയോടെ ഗാസയ്ക്ക് ദുരിതാശ്വാസം എത്തിക്കാനുള്ള തറാഹൂം ഫോർ ഗാസ കാമ്പയിൻ മൂന്നാംവാരവും തുടരുന്നു. അബുദാബി ഇത്തിഹാദ് അരീന, എമിറേറ്റ്സ് റെഡ് ക്രെസന്റുമായി (ഇ.ആർ.സി.) സഹകരിച്ച് ദുബായ് ഫെസ്റ്റിവൽ സിറ്റി, ദുബായ് കെയേഴ്സുമായി സഹകരിച്ച് അൽ ബൈറ്റിലുമായി ഞായറാഴ്ച സംഘടിപ്പിച്ച പ്രവർത്തനങ്ങളിൽ 5000 സന്നദ്ധപ്രവർത്തകർ പങ്കെടുത്തു.
ഷാർജ ചാരിറ്റി ഇന്റർനാഷണലിന്റെയും ബിഗ് ഹാർട്ട് ഫൗണ്ടേഷന്റെയും സഹകരണത്തോടെ ഷാർജ മിത്വാഹിദ് സെന്ററിലും കാമ്പയിൻ നടന്നിരുന്നു. 20,000 ദുരിതാശ്വാസ പാക്കേജുകളാണ് ഞായറാഴ്ച മാത്രമായി സന്നദ്ധപ്രവർത്തകർ തയ്യാറാക്കിയത്. 450 ടൺ ദുരിതാശ്വാസ സാമഗ്രികൾ ശേഖരിക്കുകയും ചെയ്തു.
ഇ.ആർ.സി, വേൾഡ് ഫുഡ് പ്രോഗ്രാം (ഡബ്ല്യു.എഫ്.പി.) എന്നിവയുടെ സഹകരണത്തോടെ വിദേശകാര്യമന്ത്രാലയത്തിന്റെ മേൽനോട്ടത്തിൽ 20 ചാരിറ്റബിൾ മാനുഷിക സ്ഥാപനങ്ങളും കാമ്പയിന്റെ ഭാഗമാകുന്നുണ്ട്.
കാമ്പയിൻ തുടങ്ങി ഇതുവരെ 1250 ടൺ അവശ്യവസ്തുക്കളാണ് ശേഖരിച്ചത്. സ്ത്രീകൾക്കും കുട്ടികൾക്കുമായി 58,000 ദുരിതാശ്വാസ പാക്കേജുകളും ഭക്ഷണ പാക്കറ്റുകളും തയ്യാറാക്കുകയും ചെയ്തിട്ടുണ്ട്.
കളമശേരി സ്ഫോടനം: വിദ്വേഷ പ്രചാരണം നടത്തിയതിന് കേസെടുത്തു
ഗാസയിലെ ഏകദേശം പകുതിയോളം വരുന്ന ഏറ്റവും ദുർബലരായവരെ പ്രത്യേകിച്ച് കുട്ടികളെ കേന്ദ്രീകരിച്ചാണ് കാമ്പയിൻ നടക്കുന്നത്. ഇതിനുപുറമെ യു.എ.ഇ.യിലെ അംഗീകൃത ചാരിറ്റബിൾ, മാനുഷിക സ്ഥാപനങ്ങൾ കാമ്പയിനിന്റെ ഭാഗമായി സംഭാവനങ്ങളും ശേഖരിക്കുന്നുണ്ട്.
ഗാസക്കുവേണ്ടി യു.എ.ഇ. യിൽ സന്നദ്ധപ്രവർത്തനം നടത്താൻ ആഗ്രഹിക്കുന്നവർക്ക് ഔദ്യോഗിക വൊളന്റിയർ പ്ലാറ്റ്ഫോമുകൾ വഴി രജിസ്റ്റർ ചെയ്യാം.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം