നാട്ടിൽ വന്ന് പോകുമ്പോൾ പ്രവാസികൾക്കിനി തേങ്ങയും അച്ചാറും നെയ്യുമൊന്നും കൊണ്ടുപോകാൻ പറ്റില്ല. ഏറ്റവും തിരക്കേറിയ ഇന്ത്യ-യുഎഇ എയർ കോറിഡോറിൽ യാത്ര ചെയ്യുമ്പോൾ വിമാനത്തിൽ കൊണ്ടുവരാൻ പാടില്ലാത്ത വസ്തുക്കളുടെ പട്ടിക അധികൃതർ പുറത്തുവിട്ടു. ക്രിസ്മസ് സീസൺ അടുത്തുവരുന്നതിനാൽ ബിസിനസ്, ടൂറിസം, തൊഴിൽ തുടങ്ങിയ വിവിധ ആവശ്യങ്ങൾക്കായി ഇന്ത്യയിൽ നിന്ന് ഗൾഫിലേക്കുള്ള യാത്രക്കാരുടെ എണ്ണത്തിൽ ഗണ്യമായ വർദ്ധനവ് പ്രതീക്ഷിക്കുന്നതിനാലാണ് ഇത്തരമൊരു നടപടി.
ആഭ്യന്തര, അന്തർദ്ദേശീയ യാത്രക്കാർ നിരോധിക്കപ്പെട്ട പല വസ്തുക്കളും കൊണ്ടുപോകുന്നത് പതിവായ സാഹചര്യത്തിലാണ് വിമാനത്തിലെ നിരോധിതവും അപകടകരവുമായ വസ്തുക്കളുടെ പട്ടിക പുറത്തുവിട്ടത്. കൊപ്രയും പടക്കവും വരെ യാത്രക്കാരുടെ ചെക്ക്-ഇൻ ബാഗേജിൽ പതിവായി കാണപ്പെടാറുണ്ട്. ഇത്തരത്തിൽ അപകടകരമായ വസ്തുക്കൾ വിമാനത്തിൽ കൊണ്ടുപോകുന്നത് സംബന്ധിച്ച് യാത്രക്കാരുടെ അവബോധമില്ലായ്മ സുരക്ഷിതമായ യാത്രയ്ക്ക് തന്നെ വെല്ലുവിളിയാണ്.
സ്ഫോടനം ഉണ്ടായ കളമശ്ശേരി സാമ്ര കൺവെൻഷൻ സെന്റർ മുഖ്യമന്ത്രി പിണറായി വിജയൻ സന്ദർശിച്ചു
കൊപ്ര, പടക്കം, തീപ്പെട്ടി, പെയിന്റ്, കർപ്പൂരം, നെയ്യ്, അച്ചാറുകൾ, മറ്റ് എണ്ണമയമുള്ള ഭക്ഷണ പദാർഥങ്ങൾ എന്നിവയാണ് വിമാനയാത്രത്തിൽ നിരോധിക്കപ്പെട്ടിട്ടുള്ള വസ്തുക്കളിൽ ചിലത്. ഇ-സിഗരറ്റുകൾ, ലൈറ്ററുകൾ, പവർ ബാങ്കുകൾ, സ്പ്രേ ബോട്ടിലുകൾ എന്നിവയും യാത്രയിൽ കരുതാൻ പാടില്ല.. പല യാത്രക്കാരും ഇതേക്കുറിച്ച് അറിയാതെയാണ് ഇത്തരം ഇനങ്ങളെല്ലാം കൊണ്ടുവരുന്നത്. സ്ഫോടനത്തിന് സാധ്യത ഉള്ളതിനാൽ ഇവ അപകടങ്ങളുടെ തീവ്രത വർധിപ്പിക്കുംം. കഴിഞ്ഞ വർഷം ഒരു മാസത്തിൽ മാത്രം യാത്രക്കാരുടെ ചെക്ക് ഇൻ ബാഗിൽ നിന്ന് 943 ഉണങ്ങിയ തേങ്ങകളാണ് കണ്ടെത്തിയത്. ഉണങ്ങിയ തേങ്ങയിൽ ഉയർന്ന അളവിൽ എണ്ണ അടങ്ങിയിട്ടുള്ളതിനാൽ, അത് തീപിടുത്തത്തിന് കാരണമാകും .
അപകടകരവും നിരോധിതവുമായ ഇനങ്ങളെക്കുറിച്ച് വിമാനത്താവളമോ എയർലൈനുകളോ പുറപ്പെടുവിച്ച മാർഗനിർദേശങ്ങൾ മനസ്സിലാക്കാൻ യാത്രക്കാർ ശ്രദ്ധിക്കണമെന്ന് അധികൃതർ നിർദേശിക്കുന്നു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം