പതിമൂന്നാം പിറന്നാളിനു സമ്മാനമായി കിട്ടിയ ഒരു ഡയറി. അതിൽ ഒരു കൊച്ചു പെൺകുട്ടി അവളുടെ സ്വപ്നങ്ങളും ഭയവും നിരാശയും പ്രതീക്ഷകളും അനുഭവങ്ങളും ഒക്കെ വിവരിച്ചു എഴുതി. ഓരോ ദിവസവും എഴുതി നിറച്ച അനുഭവങ്ങൾ ഒരിക്കൽ പുറത്തുവന്നത് യൂറോപ്പിലെ നാസി വാഴ്ചയുടെ ക്രൂരതകളുടെ ഞെട്ടിക്കുന്ന വെളിപ്പെടുത്തലായിട്ടായിരുന്നു.
https://www.youtube.com/watch?v=Zu8G9fNCw8Y
അതെ, പറഞ്ഞുവരുന്നത് വംശവെറിയുടെ ഇരയായ ആൻ ഫ്രാങ്ക് എന്ന പെൺകുട്ടിയെപ്പറ്റിയാണ്. ജര്‍മനിയില്‍ ഹിറ്റ്ലര്‍ ചാന്‍സലറായപ്പോള്‍ ഫ്രാങ്ക്ഫര്‍ട്ടില്‍നിന്നും ആംസ്റ്റര്‍ഡാമിൽ അഭയം തേടേണ്ടിവന്ന ജൂതകുടുംബത്തിലെ ഒരംഗമായിരുന്നു ആൻ. ജർമനിയിലെ ഫ്രാങ്ക്ഫർട്ടിൽ 1929 ജൂൺ 12നു ബിസിനസ്സുകാരനായ ഓട്ടോ ഫ്രാങ്കിന്റെയും ഈഡിത് ഹോളണ്ടെർ ഫ്രാങ്കിന്റെയും രണ്ടാമത്തെ മകളായിട്ടായിരുന്നു ആനിന്റെ ജനനം. ആൻലിസ് മേരി ഫ്രാങ്ക് എന്ന പേര് ചുരുക്കിയാണ് ആൻ ഫ്രാങ്ക് എന്ന് വിളിക്കുന്നത്.
ജർമനിയിൽ നാസി പാർട്ടി വളരുകയും ജൂതവിദ്വേഷം ശക്തമാവുകയും ചെയ്തതോടെ മറ്റനേകം ജൂത കുടുംബങ്ങൾക്കൊപ്പം ആൻ ഫ്രാങ്കിനും കുടുംബത്തിനും ജനിച്ചുവളർന്ന വീടും നാടും ഉപേക്ഷിച്ച് മറ്റൊരിടത്തേക്ക് പോകേണ്ടി വന്നു.
ആൻ ഫ്രാങ്കിന് 4 വയസ്സുള്ളപ്പോൾ കുടുംബം ഹോളണ്ടിലേക്കു താമസം മാറ്റി. എന്നാൽ ജർമൻ പട്ടാളം അവിടം കീഴടക്കുന്നതു വരെ മാത്രമേ ആയുസ്സുണ്ടായിരുന്നുള്ളു അവിടുത്തെ സമാധാനത്തിനും ജീവിതത്തിനും. അതോടെ അവർക്ക് മറ്റൊരിടത്തേക്ക് മാറേണ്ടി വന്നു. അച്ഛന്റെ വ്യാപാരവും മുടങ്ങി.
ജൂത വംശത്തിൽ പെട്ടവരെ തിരഞ്ഞു പിടിച്ചു ഹിറ്റ്ലറുടെ പട്ടാളം ‘കോൺസൻട്രേഷൻ ക്യാംപു’കളിലേക്ക് കൊണ്ടുപോകാൻ തുടങ്ങിയതോടെ ആനിനും കുടുംബത്തിനും പട്ടാളത്തിന്റെ കണ്ണിൽ പെടാതെ ഒളിച്ചു താമസിക്കുകയല്ലാതെ വേറെ വഴിയില്ലെന്നായി.
വളരെ ലിബറൽ ചിന്തകൾ നയിച്ചിരുന്ന ഒരു കുടുംബമായിരുന്നു ആനിന്റേത്. മക്കളിൽ വായനാശീലവും അറിവിനോടുള്ള താൽപര്യവും വർധിപ്പിക്കാൻ ഓട്ടോയും ഈഡിത്തും പ്രത്യേകം ശ്രദ്ധിച്ചിരുന്നു. അതിനുവേണ്ടി വീട്ടിൽ എല്ലാ സൗകര്യങ്ങളോടുംകൂടിയ ഒരു ഒരു ലൈബ്രറിയും അവർ മക്കൾക്കായി ഒരുക്കി നൽകി. ഒരെഴുത്തുകാരിയോ മാധ്യമപ്രവർത്തകയോ ആകണമെന്നായിരുന്നു ആനിന്റെ ആഗ്രഹം.
രഹസ്യ ഒളിസങ്കേതത്തിലിരുന്നാണ് ആന്‍ തന്റെ കിറ്റി എന്ന് പേരിട്ടിരിക്കുന്ന ഡയറി എഴുതിയിരുന്നത്. ഡച്ചു ഭാഷയില്‍ എഴുതിയ ഡയറിയിൽ നിന്ന് ഒളിവു ജീവിതത്തിന്റെ വീർപ്പുമുട്ടലുകൾ കൃത്യമായി വായിച്ചെടുക്കാൻ സാധിക്കുമായിരുന്നു. ആ വീർപ്പിമുട്ടലുകൾ വ്യക്തികള്‍ക്കിടയില്‍ സംഘര്‍ഷങ്ങള്‍ സൃഷ്ടിക്കാനും തുടങ്ങിയിരുന്നു. ഒരു കൗമാരക്കാരിയായ പെണ്‍കുട്ടിക്ക് കൂട്ടാകേണ്ട അമ്മ തന്നെ മനസ്സിലാക്കുന്നില്ലെന്ന വിഷമം ആനിനെ ഇപ്പോഴും അലട്ടിയിരുന്നു. ആ നിമിഷം മുതൽ ‘Paper is perfect than man’ എന്ന ചൊല്ലു അവള്‍ക്ക് ബോധ്യപ്പെട്ടു. അങ്ങനെയാണ് എഴുത്തിലേക്ക് ആൻ എത്തുന്നത്. ആ എഴുത്തിൽ അമ്മയോടും തന്നെക്കാൾ മൂന്നു വയസ്സ് പ്രായക്കൂടുതലുള്ള ചേച്ചി മാർഗറ്റ് ഫ്രാങ്കിനോടുമുള്ള ചെറിയ ചെറിയ പിണക്കങ്ങളും പട്ടാളം എപ്പോഴെങ്കിലു തങ്ങളുടെ ഒളിവ് ജീവിതം കണ്ടെത്തുമോയെന്ന വലിയ ഉത്കണ്ഠയും ഭയവും തെളിഞ്ഞുകാണാമായിരുന്നു.
ആ ഭയം യാഥാർഥ്യമായി മാറി. ഏതാണ്ട് രണ്ടു വർഷത്തോളം നീണ്ടുനിന്ന ഒളിവു ജീവിതത്തിനൊടുവിൽ 1944 ആഗസ്ത് 4ന് രാവിലെ അവരുടെ ഒളിസങ്കേതത്തിലേക്ക് നാസി ഡച്ച് പോലീസ് ഉദ്യോഗസ്ഥനായ കാള്‍ ജോസഫ് സില്‍ബെര്‍ബോറും കൂട്ടാളികളും ഇരച്ചുകയറി വന്നു. ആരോ പറഞ്ഞുകൊടുത്തു അറിഞ്ഞു വന്നതുപോലെയായിരുന്നു ആ വരവ്. അവിടുന്ന് കോണ്‍സന്‍ട്രേഷന്‍ ക്യാമ്പിലേക്ക്. കുപ്രസിദ്ധ കോൺസൻട്രേഷൻ ക്യാംപായ ഓഷ്വിറ്റ്‌സിലേക്ക് ആണ് അവരെ അയച്ചത്. ക്യാമ്പിൽ ശാരീരിക പരിശോധനകൾ ഉണ്ടായിരുന്നു. അതിൽ ആരോഗ്യമുള്ള ജൂതരെ ലേബർ ക്യാംപുകളിലേക്കും, ആരോഗ്യം കുറഞ്ഞവരെ ഗ്യാസ് ചേംബറുകളിലേക്കും.
വടക്കൻ ജർമനിയിലുള്ള ബെർഗൻ-ബെൽസൻ ക്യാംപിലേക്കാണു ആനും ചേച്ചി മാഗോട്ടും പോയത്. ഇവിടെ അവർക്കു തുടർച്ചയായ ജോലികളും പട്ടിണിയും നേരിടേണ്ടി വന്നു. 1945 ജനുവരിയിൽ അമ്മ ഈഡിത്ത് പട്ടിണിമൂലം ഓഷ്വിറ്റ്‌സിൽ മരിച്ചു. അധികം വൈകാതെ ആനും മാഗോട്ടും ടൈഫസ് ബാധിച്ചു മരണപ്പെട്ടു.
കോണ്‍സന്‍ട്രേഷന്‍ ക്യാമ്പില്‍നിന്ന് ജീവനോടെ മടങ്ങിയത് ഓട്ടോ ഫ്രാങ്ക് മാത്രം.
തിരികെ ആംസ്റ്റർഡാമിലേക്ക എത്തിയ ഓട്ടോയ്ക്ക് അദ്ദേഹത്തിന്റെ സെക്രട്ടറി മിയപ് ഗീസിന് ആൻ ബാക്കിയാക്കിയ ഡയറിക്കുറിപ്പുകൾ നൽകി. നാസികൾ ഫ്രാങ്ക് കുടുംബാംഗങ്ങളെ പിടിച്ചുകൊണ്ടു പോയതിനു ശേഷം അവിടെ നിന്നു മിയപ് കണ്ടെത്തിയതായിരുന്നു ആ കുറിപ്പുകൾ.
1942 ജൂൺ 12 മുതൽ എഴുതി തുടങ്ങിയ ഡയറിയിലെ അവസാന പേജ് ആൻ എഴുതുന്നത് 1944 ഓഗസ്റ്റ് 1നാണ്. പിന്നീട് അവൾക്ക് ഡയറിയെഴുതാൻ സാധിച്ചില്ല.
മകൾ അവശേഷിപ്പിച്ചു പോയ ആ ഡയറികുറിപ്പുകൾ പ്രസിദ്ധീകരിക്കപ്പെടണമെന്ന് ഓട്ടോ ഫ്രാങ്ക് ആഗ്രഹിച്ചു. അദ്ദേഹം ആ കുറിപ്പുകളെല്ലാം പുസ്തകരൂപത്തിലാക്കി. ആൻ ഫ്രാങ്കിന്‌റെ പുസ്തകം ആദ്യം പ്രസിദ്ധീകരിക്കാൻ തിരഞ്ഞെടുക്കപ്പെട്ടില്ല. എന്നാൽ പിന്നീട് ഹെറ്റ് അചെറ്റെറിയസ് എന്ന പേരിൽ ഡച്ച് ഭാഷയിൽ ഇതു പുറത്തിറങ്ങി. യുഎസിലെ പ്രസാധകരും ആദ്യം ഇതിനു വില കൊടുത്തില്ല. പക്ഷേ ഒരു പ്രധാന എഡിറ്ററുടെ സെക്രട്ടറി നിർബന്ധം പിടിച്ചതിനാൽ ഡയറി ഓഫ് എ യങ് ഗേൾ എന്ന പേരിൽ 1952 ൽ പ്രസിദ്ധീകരിക്കപ്പെട്ടു.
ആരായിരുന്നു ഫ്രാങ്ക് കുടുംബത്തെ നാസി പട്ടാളത്തിന് മുന്നിൽ ഒറ്റുകൊടുത്തതെന്ന ചോദ്യത്തിനും ഉത്തരം കണ്ടെത്തേണ്ടതുണ്ട്. നിരവധിപേരെ സംശയത്തിന്റെ നിഴലിൽ നിർത്തിയ ശേഷം ഒടുവിൽ ഒരാളിലേക്ക് വിരൽ കൊണ്ടപ്പെട്ടു. നോട്ടറി ആയി ജോലി ചെയ്തിരുന്ന ആർനോൾഡ് വാൻ ഡെർ ബെർഗിൽ. ആർനോൾഡും ജൂതൻ തന്നെയായിരുന്നു. എന്നാൽ സ്വന്തം കുടുംബത്തെ അപകടത്തിൽ നിന്ന് രക്ഷിക്കാൻ അയാൾക്ക് ഫ്രാങ്ക് കുടുംബത്തെ ഇരയാക്കേണ്ടി വന്നു. നാസികൾക്കു വിലപ്പെട്ട വിവരം കൈമാറുന്നതിലൂടെ അവർ തന്റെ വീട്ടിലേക്ക് വരില്ലെന്ന് അയാൾ ഉറപ്പാക്കുകയായിരുന്നു. ജൂത കൗൺസിളിൽ അംഗം കൂടിയായിരുന്ന ആർനോൾഡിന് മറ്റു ജൂതൻമാർ എവിയെയൊക്കെയാണ് ഒളിച്ചിരിക്കുന്നതെന്ന് അറിയാമായിരുന്നു. മനുഷ്യരെ ഇരകളാക്കാൻ കൂട്ട് നിൽക്കുമ്പോൾ ഒരുപക്ഷെ ചിന്തിക്കുന്നുണ്ടാകില്ല നാളെ ആ പട്ടികയിൽ നിങ്ങളും പെടുമെന്ന്.
പതിനാറു വർഷമാണ് ആനിന് ഈ ഭൂമിയിൽ കഴിയാൻ അവസരമുണ്ടായത്. എന്നാൽ ചുരുങ്ങിയ സമയം കൊണ്ട് ആ കൊച്ചു പെൺകുട്ടി ലോകത്തെ കണ്ട കാഴ്ച വ്യത്യസ്തമായിരുന്നു എന്നതിന്റെ തെളിവാണ് ‘ദി ഡയറി ഓഫ് എ യങ് ഗേൾ’ എന്ന പുസ്തകം. ലോകം കണ്ട ഏറ്റവും വലിയ വംശഹത്യയുടെ നേർചിത്രം വരച്ചു കാട്ടിയ എഴുത്തും എഴുത്തുകാരിയും ഇന്നും ഏറെ ചർച്ചചെയ്യപ്പെടുന്ന വിഷയമാണ് .
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം