ഗ്രേറ്റർ നോയിഡ: നോയിഡയിൽ വീട്ടമ്മയെ പീഡിപ്പിച്ച ഡെലിവറി ബോയി അറസ്റ്റിൽ. സുമിത് സിംഗ്(23) ആണ് പിടിയിലായത്. യുവതി മൊബൈൽ ആപ്ലിക്കേഷനിലൂടെ ഓർഡർ ചെയ്ത പലചരക്ക് സാധനങ്ങൾ നൽകാൻ എത്തിയതായിരുന്നു ഇയാൾ.
ഗ്രേറ്റർ നോയിഡയിലെ അപ്പാർട്ട്മെന്റിലാണ് യുവതി താമസിച്ചിരുന്നത്. സാധനങ്ങളുമായി ഇവിടെയെത്തിയ പ്രതി, യുവതി വീട്ടിൽ തനിച്ചാണെന്ന് മനസിലാക്കി വീട്ടിലേക്ക് അതിക്രമിച്ച് കയറുകയും ഇവരെ പീഡിപ്പിക്കുകയുമായിരുന്നു.
സംഭവത്തിന് പിന്നാലെ ഇയാൾ ഓടി രക്ഷപെട്ടു. തുടർന്ന് യുവതി പോലീസിൽ പരാതി നൽകുകയായിരുന്നു. പ്രതിയെ പിടികൂടാൻ പോലീസ് നിരവധി സംഘങ്ങൾ രൂപീകരിച്ചാണ് അന്വേഷണം നടത്തിയത്. ഒടുവിൽ ഗ്രേറ്റർ നോയിഡയിലെ ഒരു ജനവാസ മേഖലയിൽ നിന്നാണ് ഇയാളെ കണ്ടെത്തിയത്.
പോലീസ് സംഘം സ്ഥലത്തെത്തിയപ്പോൾ സുമിത് ഒരു കോൺസ്റ്റബിളിന്റെ പക്കൽ നിന്നും പിസ്റ്റൾ തട്ടിയെടുത്ത് ഓടി രക്ഷപ്പെടാൻ ശ്രമിച്ചു. പ്രദേശത്ത് തിരച്ചിൽ നടത്താൻ സേനാ വിഭാഗങ്ങളെയും സ്വാറ്റ് ടീമിനെയും എത്തിച്ചിരുന്നു.
പോലീസ് സംഘങ്ങൾ അടുത്തെത്തിയപ്പോൾ സുമത് അവർക്ക് നേരെ വെടിയുതിർത്തു. തുടർന്ന് പോലീസ് ഇയാളുടെ കാലിൽ വെടിവച്ചതിന് ശേഷം കീഴ്പ്പെടുത്തുകയായിരുന്നു. നിലവിൽ സുമിത് ആശുപത്രിയിൽ ചികിത്സയിലാണ്. നേരത്തെ അനധികൃത മദ്യവിൽപ്പനയ്ക്ക് ഇയാൾ പിടിയിലായിട്ടുണ്ട്.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം
















