കൊച്ചി: കളമശേരി സ്ഫോടനത്തില്‍ കേന്ദ്രാന്വേഷണത്തിന് നേരിട്ട് നിര്‍ദ്ദേശം നല്‍കി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. മുഖ്യമന്ത്രിയില്‍ നിന്ന് അമിത്ഷാ വിവരങ്ങള്‍ തേടി. സംസ്ഥാന പോലീസിന്‍റെ പ്രാഥമിക അന്വേഷണ വിവരങ്ങള്‍ മുഖ്യമന്ത്രി കൈമാറി.
എന്‍ഐഎയോടും, എന്‍എസ്ജിയോടും സ്ഥലത്തെത്തി പരിശോധന നടത്താന്‍ അമിത് ഷാ നിര്‍ദ്ദേശിച്ചു. തുടര്‍ന്ന് ഡല്‍ഹിയില്‍ നിന്നുള്ള എന്‍ഐഎയുടെ 5 അംഗ സംഘവും, എന്‍എസ്ജിയുടെ 8 അംഗ സംഘവും കൊച്ചിയിലേക്ക് എത്തി. ഭീകരാക്രമണ സാധ്യതയടക്കം പരിശോധിക്കാനാണ് ആഭ്യന്തരമന്ത്രാലയം നിര്‍ദ്ദേശം നല്‍കിയത്.
സ്ഫോടനത്തില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം രണ്ടായി. ഗുരുതരമായി പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്ന രണ്ടുപേരില്‍ ഒരാള്‍ കൂടിയാണ് മരിച്ചത്. നേരത്തെ ഒരു സ്ത്രീ കൊല്ലപ്പെട്ടിരുന്നു.
സംഭവത്തിന്‍റെ പശ്ചാത്തലത്തില്‍ രാജ്യത്തെ പ്രധാന നഗരങ്ങളില്‍ ജാഗ്രത കടുപ്പിച്ചു. സംഭവത്തിന് പിന്നാലെ ഡല്‍ഹി, ഉത്തര്‍പ്രദേശ് എന്നിവിടങ്ങളില്‍ ജാഗ്രത വര്‍ധിപ്പിച്ചു. ദീപാവലി ആഘോഷം നടക്കാനിരിക്കേ ആരാധന കേന്ദ്രങ്ങള്‍ക്കടക്കം സുരക്ഷ കൂട്ടാനാണ് നിര്‍ദ്ദേശം.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം
















