കൊച്ചി:യഹോവസാക്ഷികളുടെ സമ്മേളനത്തിനിടെ ഉണ്ടായ സ്ഫോടനത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് പോലീസില്‍ കീഴടങ്ങിയ ഡൊമനിക് മാര്‍ട്ടിനെ കനത്ത പോലീസ് സുരക്ഷയില്‍ കളമശ്ശേരിയില്‍ എത്തിച്ചു.
ഉച്ചയോടെയാണ് ഇയാള്‍ തൃശ്ശൂര്‍ കൊടകര പോലീസ് സ്റ്റേഷനില്‍ കീഴടങ്ങിയത്. പ്രാഥമികമായി ഡൊമനിക് മാര്ട്ടിൻ പറയുന്നതില്‍ കഴമ്ബുണ്ടെന്ന് മനസിലായതിനെത്തുടര്‍ന്നാണ് ഇയാളിലേക്ക് അന്വേഷണം കേന്ദ്രീകരിക്കുന്നത്. സ്ഫോടനം നടത്തിയത് താനാണെന്നും പൂര്‍ണ ഉത്തരവാദിത്വം ഏറ്റെടുക്കുന്നുവെന്നും പറഞ്ഞുകൊണ്ട് ഇയാള്‍ നേരത്തെ ഫെയ്സ്ബുക്ക് ലൈവ് ചെയ്തിരുന്നു. പോലീസ് സ്റ്റേഷനില്‍ ഹാജരാകുന്നതിന് മുമ്ബായിരുന്നു. ഫെയ്സ്ബുക്ക് അക്കൗണ്ട് പിന്നീട് നീക്കംചെയ്യപ്പെട്ടു.
ഇയാളുടെ തമ്മനത്തെ വീട്ടില്‍ പോലീസെത്തി പരിശോധന നടത്തി. ഭാര്യയുടെ മൊഴി രേഖപ്പെടുത്തി. പരിശോധനയില്‍ റിമോര്‍ട്ട് അടക്കമുള്ളവ കണ്ടെത്തിയിട്ടുണ്ടെന്നാണ് വിവരം.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം
















