ലഖ്നൗ: ഏകദിന ലോകകപ്പിൽ അപരാജിത കുതിപ്പ് തുടരുന്ന ഇന്ത്യയ്ക്ക് ഷോക്കുമായി ഇംഗ്ലീഷ് പേസർമാർ. ഇംഗ്ലണ്ട് പേസ് അറ്റാക്കിനെ ക്ഷമയോടെ നേരിടുന്നതിൽ പിഴച്ച ഇന്ത്യയ്ക്ക് മൂന്ന് വിക്കറ്റുകളാണ് നഷ്ടമായത്. 13 പന്തിൽ ഒൻപത് റൺസ് നേടി ഗില്ലും, 9 പന്തിൽ റൺസൊന്നുമെടുക്കാതെ വിരാട് കോലിയും, 16 പന്തിൽ 4 റൺസ് നേടി ശ്രയസ് അയ്യരും പുറത്തവുകയായിരുന്നു.
അനാവശ്യ ഷോട്ടിന് ശ്രമിച്ച വിക്കറ്റ് നഷ്ട്ടപ്പെടുത്തുകയായിരുന്നു അയ്യർ. ഇംഗ്ലണ്ടിന് വേണ്ടി ക്രിസ് വോക്സ് രണ്ട് വിക്കറ്റും ഡേവിഡ് വില്ലി ഒരു വിക്കറ്റ് സ്വന്തമാക്കി. ഈ ലോകകപ്പിൽ ആദ്യമായാണ് ഇന്ത്യ ആദ്യം ബാറ്റ് ചെയ്യുന്നത്. കഴിഞ്ഞ അഞ്ച് മത്സരങ്ങളിലും ഇന്ത്യ സ്കോർ പിന്തുടർന്ന് ജയിച്ചിരുന്നു. നിലവിലെ ചാമ്പ്യന്മാരായ ഇംഗ്ലണ്ട് മറക്കാനാഗ്രഹിക്കുന്ന ലോകകപ്പായിരിക്കും ഇതുവരെ ഈ ലോകകപ്പ്, ആദ്യ അഞ്ച് മത്സരങ്ങളിൽ ഒരു വിജയം മാത്രമാണ് ഇംഗ്ലണ്ട് നേടിയത്. നിലവിൽ ഏറ്റവും താഴെയാണ് പോയിന്റ് പട്ടികയിൽ ഇംഗ്ലണ്ടിന്റെ സ്ഥാനം.
ലഖ്നൗവിലെ ഏകന സ്റ്റേഡിയത്തിൽ നടക്കുന്ന മത്സരത്തിൽ ടോസ് ഭാഗ്യം ഇംഗ്ലീഷ് നായകനൊപ്പമായിരുന്നു. ആദ്യം ബൗളിങ് തിരഞ്ഞെടുത്ത ബട്ലറിന്റെ തീരുമാനം ശരിവയ്ക്കുന്ന തരത്തിലാണ് ഇംഗ്ലീഷ് സംഘത്തിന്റെ തുടക്കം.മത്സരത്തിലെ നാലാം ഓവറിൽ ശുഭ്മൻ ഗില്ലിനെ(ഒൻപത്) ക്ലീൻബൗൾഡാക്കി ക്രിസ് വോക്സ് ആണ് വേട്ടയ്ക്കു തുടക്കമിട്ടത്. മൂന്നാം നമ്പറിലെത്തിയ വിരാട് കോഹ്ലിയെ അക്കൗണ്ട് തുറക്കുംമുൻപ് ഡേവിഡ് വില്ലിയും തിരിച്ചയച്ചു. ഒടുവിൽ നായകൻ രോഹിത് ശർമയും(24) ശ്രേയസ് അയ്യരുമാണ്(രണ്ട്) ക്രീസിലുള്ളത്.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം