മാധ്യമ പ്രവര്‍ത്തകയോട് സുരേഷ് ഗോപി അപമര്യാദയായി പെരുമാറിയെന്ന പരാതിയില്‍ കോഴിക്കോട് ജില്ലാ പോലീസ് മേധാവിയോട് റിപ്പോര്‍ട്ട് തേടിയതായി വനിതാ കമ്മിഷന്‍ അധ്യക്ഷ അഡ്വ. പി. സതീദേവി പറഞ്ഞു. വസ്തുനിഷ്ഠമായി പരാതി അന്വേഷിക്കാന്‍ പോലീസിന് നിര്‍ദേശം നല്‍കി. സുരേഷ് ഗോപി അപമര്യാദയായി പെരുമാറിയെന്ന മാധ്യമപ്രവര്‍ത്തകയുടെ പരാതി വനിതാ കമ്മിഷനു ലഭിച്ചു. പത്രപ്രവര്‍ത്തക യൂണിയനും വനിതാ കമ്മിഷനു പരാതി നല്‍കിയിട്ടുണ്ട്. പരാതി ഗൗരവമുള്ളതാണ്. മാപ്പുകൊണ്ട് അവസാനിക്കില്ല. സുരേഷ് ഗോപിയുടേത് തുറന്നുള്ള മാപ്പു പറയലായി മാധ്യമ പ്രവര്‍ത്തക കാണുന്നില്ല. തൊഴിലിടങ്ങളിൽ അന്തസോടെ, ആത്മവിശ്വാസത്തോടെ സ്ത്രീകൾക്ക് ജോലി ചെയ്യാനുള്ള സാഹചര്യം ഉണ്ടാക്കണം. സമൂഹത്തിൽ നില നിൽക്കുന്ന സ്ത്രീ വിരുദ്ധ സമീപനങ്ങൾ മാധ്യമ രംഗത്തെ സ്ത്രീകളെയും ദേഷകരമായി ബാധിക്കുന്നുണ്ട്. ഇത്തരം അവസ്ഥ ഉണ്ടാകാതിരിക്കുന്നതിനുള്ള കരുതൽ സമൂഹത്തിൽ ഉണ്ടാകണം. ഭാവിയിൽ ഇത്തരത്തിലുള്ള പ്രശ്നങ്ങൾ ഉണ്ടാകാതിരിക്കുന്നതിന് ആവശ്യമായ നടപടി സ്വീകരിക്കും.
read also:സ്കൂള്‍ അസംബ്ലിയില്‍ ദളിത് വിദ്യാര്‍ത്ഥിയുടെ മുടി മുറിപ്പിച്ചു; പ്രധാന അധ്യാപികക്കെതിരെ കേസ്
പരാതിക്കാരിയെ സമൂഹ മാധ്യമങ്ങളിൽ അധിക്ഷേപിച്ചാൽ നടപടിയെടുക്കും. ഈ പ്രശ്നത്തിൽ പത്രപ്രവർത്തക യൂണിയന്റെ ക്രിയാത്മകമായ ഇടപെടൽ ഉണ്ടായത് അഭിനന്ദനാർഹമാണ്. മാധ്യമ മേഖലയിലെ വനിതകളുടെ പ്രശ്നങ്ങൾ ചർച്ച ചെയ്യുന്നതിന് ഒക്ടോബർ 31 ന് രാവിലെ 10 മുതൽ കോട്ടയം ജില്ലാ പഞ്ചായത്ത് കോൺഫറൻസ് ഹാളിൽ വനിതാ കമ്മിഷൻ പബ്ലിക് ഹിയറിംഗ് സംഘടിപ്പിക്കും. മാധ്യമ പ്രവർത്തകരുടെയും പത്രപ്രവർത്തക യൂണിയന്റെയും പിന്തുണ ഈ പരിപാടിക്കുണ്ടാകണമെന്നും വനിത കമ്മിഷൻ അധ്യക്ഷ പറഞ്ഞു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം
















