തിരുവനന്തപുരം: ജെഡിഎസ് ഇനിമുതല്‍ സംസ്ഥാന പാര്‍ട്ടിയാണെന്ന് മന്ത്രിയും പാർട്ടി ജനറൽ സെക്രട്ടറിയുമായ കെ കൃഷ്ണന്‍കുട്ടി. ദേശീയ നേതൃത്വവുമായുള്ള എല്ലാ ബന്ധവും അവസാനിപ്പിച്ചതായി കൃഷ്ണന്‍കുട്ടി വ്യക്തമാക്കി. ദേശീയ നേതൃത്വവുമായി ഇനി ഒരു ചര്‍ച്ചയും ഇല്ല. യഥാര്‍ത്ഥ ജെഡിഎസ് തങ്ങളാണ്. പുതിയ പാര്‍ട്ടി രൂപീകരിക്കേണ്ട ആവശ്യമില്ലെന്നും കൃഷ്ണന് കുട്ടി പറഞ്ഞു.
‘‘ചർച്ചകളെല്ലാം അവസാനിച്ചു. ദേശീയ നേതൃത്വത്തോട് യാത്ര പറഞ്ഞു പിരിഞ്ഞതാണ്. വ്യക്തികളുടെ പേരിലുണ്ടായ പാർട്ടിയല്ല ജെഡിഎസ്. ആ ആശയമുള്ള ആളുകളുടെ യോജിപ്പാണ് ആവശ്യം. കേരളത്തിൽ സ്വതന്ത്രമായി നിൽക്കാനാണ് ഉദ്ദേശ്യം ’’– കൃഷ്ണൻകുട്ടി വിശദീകരിച്ചു. ഒരു പാര്‍ട്ടിയിലും ലയിക്കാന്‍ ഉദ്ദേശിക്കുന്നില്ലെന്നും കേരളത്തില്‍ സ്വതന്ത്ര നിലപാട് സ്വീകരിക്കുമെന്നും ജെഡിഎസ് നേതൃത്വം നേരത്തെ വ്യക്തമാക്കിയിരുന്നു.
പ്രത്യശാസ്ത്രത്തിന്റെ പേരിലാണ് ജനതാദള്‍ കെട്ടിപ്പടിത്തത്. ഞങ്ങളൊരിക്കലും ആ പ്രത്യയശാസ്ത്രത്തെ നഷ്ടപ്പെടുത്തിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
നേരത്തെ കേരളത്തില്‍ ജെഡിഎസ് ഇടതുമുന്നണിക്കൊപ്പം ഉറച്ച് നില്‍ക്കുമെന്ന് കൃഷ്ണന്‍കുട്ടി പറഞ്ഞിരുന്നു. കര്‍ണാടകയില്‍ ദേവഗൗഡയുമായി വിയോജിച്ച നേതാക്കള്‍ കേരള ഘടകത്തിനൊപ്പം വരുമോ എന്നറിയില്ല. ജെഡിഎസ്സിലെ മുന്നണിയിലെടുക്കാതെ കോണ്‍ഗ്രസാണ് കര്‍ണാടകയില്‍ സ്ഥിതി വഷളാക്കിയത്. കേരളത്തിലെ സിപിഎമ്മില്‍ നിന്ന് യാതൊരു സമ്മര്‍ദവും വിഷയത്തില്‍ ഉണ്ടായിട്ടില്ലെന്നും കൃഷ്ണന്‍കുട്ടി വ്യക്തമാക്കി.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം
















