നാരുകൾ, വിറ്റാമിനുകൾ, കാർബോഹൈഡ്രേറ്റ്സ്, പ്രോട്ടീൻ, ഇരുമ്പ് എന്നിവ ധാരാളമായി അടങ്ങിയ ഒരു ഭക്ഷണമാണ് വാൾനട്ട്. വാൾനട്ട് ശരിയായി കഴിക്കുമ്പോൾ പലതരത്തിലുള്ള ആരോഗ്യ ഗുണങ്ങളുണ്ട്. ദിവസവും ഒരു പിടി വാൾനട്ട് കഴിക്കുന്നത് ഭക്ഷണത്തിന്റെ പോഷകമൂല്യം വർദ്ധിപ്പിക്കും. കൂടാതെ ആരോഗ്യകരമായ ഭാരം നിലനിർത്താൻ സഹായിക്കുകയും ചെയ്യും. വാൾനട്ട് കഴിക്കാനുള്ള ഏറ്റവും നല്ല വഴികളിൽ ഒന്ന് രാത്രി മുഴുവൻ കുതിർത്ത ശേഷം രാവിലെ കഴിക്കുക എന്നതാണ്.
2-4 വാൾനട്ട് ഒരു കപ്പ് വെള്ളത്തിൽ രാത്രി മുക്കിവയ്ക്കുക. പിറ്റേന്ന് രാവിലെ കുതിർത്ത വാൾനട്ട് കഴിക്കുക.
ശരീരത്തിലെ ചീത്ത കൊളസ്ട്രോൾ കുറയ്ക്കാൻ കുതിർത്ത വാൾനട്ട് സഹായിക്കും. വാൾനട്ട് കുതിർക്കുമ്പോൾ നിങ്ങളുടെ ശരീരത്തിന് പോഷകങ്ങൾ കൂടുതൽ എളുപ്പത്തിൽ ആഗിരണം ചെയ്യാൻ കഴിയും.
മെലറ്റോണിൻ എന്ന രാസവസ്തു അടങ്ങിയതിനാൽ വാൾനട്ട് കഴിക്കുന്നതിലൂടെ നല്ല ഉറക്കം ലഭിക്കും. രാവിലെയും കിടക്കുന്നതിന് തൊട്ടുമുമ്പും കുതിർത്ത വാൾനട്ട് കഴിച്ചാൽ നല്ല ഉറക്കം ലഭിക്കും. ഇത് ശരീരഭാരം കുറയ്ക്കാൻ സഹായിക്കുന്നു.
വാൾനട്ടിൽ ആന്റിഓക്സിഡന്റുകളും പോഷകങ്ങളും അടങ്ങിയിട്ടുണ്ട്. ഇത് രോഗപ്രതിരോധ ശേഷി വർദ്ധിപ്പിക്കാൻ സഹായിക്കും. ആരോഗ്യകരവും ശക്തവുമായ രോഗപ്രതിരോധ ലഭിക്കുന്നത് വെെറൽ പനിയ്ക്ക് ജലദോഷത്തിനും രോഗങ്ങൾക്കുമുള്ള സാധ്യത കുറയ്ക്കുന്നു.
മറ്റേതൊരു നട്സിനെക്കാളും വാൾനട്ടിൽ ഏറ്റവും ഉയർന്ന ആന്റിഓക്സിഡന്റ് പ്രവർത്തനമുണ്ട്. വൈറ്റമിൻ ഇ, മെലറ്റോണിൻ, വാൽനട്ടിന്റെ കടലാസ് തൊലിയിൽ ധാരാളമായി അടങ്ങിയിരിക്കുന്ന പോളിഫെനോൾസ് എന്നറിയപ്പെടുന്ന സസ്യ രാസവസ്തുക്കൾ എന്നിവ ആന്റിഓക്സിഡന്റുകളുടെ ഉറവിടങ്ങളാണ്. വേനൽക്കാലത്ത് പലപ്പോഴും സമ്പർക്കം പുലർത്തുന്ന അൾട്രാവയലറ്റ് രശ്മികളിൽ നിന്ന് നമ്മുടെ ചർമ്മത്തെ സംരക്ഷിക്കാൻ ആന്റിഓക്സിഡന്റുകൾ സഹായിക്കും.
വാൾനട്ടിൽ കാണപ്പെടുന്ന പോളിഫെനോൾസ് വീക്കം, ഓക്സിഡേറ്റീവ് കേടുപാടുകൾ എന്നിവയ്ക്കെതിരായ പോരാട്ടത്തിൽ സഹായിക്കും. ഉയർന്ന മോശം എൽഡിഎൽ കൊളസ്ട്രോൾ, ട്രൈഗ്ലിസറൈഡ് അളവ് എന്നിവയുമായി ഹൃദ്രോഗ സാധ്യത വളരെക്കാലമായി ബന്ധപ്പെട്ടിരിക്കുന്നു. വാൾനട്ട് പതിവായി കഴിക്കുന്നത് കൊളസ്ട്രോളിന്റെ അളവ് കുറയ്ക്കുമെന്ന് പഠനങ്ങൾ പറയുന്നു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം