രാഘവ ലോറന്‍സ്, എസ്.ജെ.സൂര്യ, നിമിഷ സജയന് എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി കാര്‍ത്തിക്ക് സുബ്ബരാജ് സംവിധാനം ചെയുന്ന ചിത്രമാണ ്ജിഗര്താണ്ട ഡബിള്‍ എക്സ്’. ചിത്രം നവംബര്‍ 10ന് തിയറ്ററുകളിലെത്തും. ‘ഫൈവ് സ്റ്റാര്‍ ക്രിയേഷന്‍സ്’ന്റെയും ‘സ്റ്റോണ്‍ ബെഞ്ച് ഫിലിംസ്’ന്റെയും ബാനറില്‍ കാര്ത്തികേയന് സന്താനം, കതിരേശന് എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്.
2014 ഓഗസ്റ്റ് 1 ന് റിലീസ് ചെയ്ത ‘ജിഗര്‍താണ്ഡ’ പ്രേക്ഷകര്‍ ഹൃദയങ്ങളില്‍ വലിയ രീതിയില്‍ കോലിളക്കം സൃഷ്ടിച്ച സിനിമയാണ്. കതിരേശന് നിര്‍മ്മാണത്തില്‍, സിദ്ധാര്‍ത്ഥ്, ബോബി സിംഹ, ലക്ഷ്മി മേനോന് എന്നിവര്‍ സുപ്രധാന വേഷത്തിലെത്തിയ ചിത്രമാണ് ‘ജിഗര്‍തണ്ഡ’ ചിത്രത്തിന്റെ രണ്ടാം ഭാഗമായ ‘ജിഗര്‍താണ്ട ഡബിള്‍ എക്സ്’ ഏറെ പ്രതീക്ഷയോടെയാണ് പ്രേക്ഷകര്‍ നോക്കികാണുന്നത്. തിരുനവുക്കരാസു ഛായാഗ്രഹണം നിര്‍വ്വഹിക്കുന്ന ചിത്രത്തിന്റെ ചിത്രസംയോജനം കൈകാര്യം ചെയ്തിരിക്കുന്നത് ഷഫീക്ക് മൊഹമ്മദലിയാണ്. വിവേകിന്റെ വരികള്‍ക്ക് സന്തോഷ് നാരായണനാണ് സംഗീതം പകര്‍ന്നിരിക്കുന്നത്.
കലാസംവിധാനം: ബാലസുബ്രമണ്യന്, വസ്ത്രാലങ്കാരം: പ്രവീണ്‍ രാജ, സൗണ്ട് ഡിസൈന്‍: കുനാല്‍ രാജന്, ഡയറക്ഷന്‍ ടീം: ശ്രീനിവാസന്, ആനന്ദ് പുരുഷോത്ത്, കാര്‍ത്തിക് വി.പി, വിഘ്നേശ്വരന്, ജഗദീഷ്, അരവിന്ദ് രാജു, മഹേസ് ബാലു, സൂരജ്, സായ്, മുരുകാനന്ദം, സ്റ്റണ്ട്: ദിലീപ് സുബ്ബരായന്‍, കോറിയോഗ്രഫി: ഷെറീഫ് എം, പബ്ലിസിറ്റി ഡിസൈനര്‍: ടൂണി ജോണ്‍, എക്സിക്യൂട്ടീവ് പ്രൊഡ്യുസര്‍: അശോകന് നാരായണന് എം, അസോസിയേറ്റ് പ്രൊഡ്യുസര്‍: പവന് നരേന്ദ്ര.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം