തിരുവനന്തപുരം: പി സി ജോര്‍ജിന്റെ ജനപക്ഷം സെക്കുലര്‍ എൻഡിഎയിലേക്കെന്ന് സൂചന. ജനപക്ഷം ചെയര്‍മാൻ ഷോണ്‍ ജോര്‍ജ് ബിജെപി സംസ്ഥാന കാര്യാലയത്തിലെത്തി. കെ സുരേന്ദ്രനുമായി കൂടിക്കാഴ്ച നടത്തി. എന്നാല്‍ അനൗദ്യോഗിക കൂടികാഴ്ചയെന്ന് ഷോണ്‍ ജോര്‍ജ് മാധ്യമങ്ങളോട് പ്രതികരിച്ചു.
എൻഡിഎയിൽ ലോക്‌സഭാ സ്ഥാനാർത്ഥി നിർണയം പുരോഗമിക്കുന്നതിനിടെയാണ് കൂടിക്കാഴ്ച്ച. ഇന്ന് ഉച്ചയോടുകൂടിയാണ് അദ്ദേഹം ബിജെപിയുടെ സംസ്ഥാന കാര്യാലയത്തിൽ എത്തിയത്. ഇന്ന് തിരുവനന്തപുരത്ത് കെ സുരേന്ദ്രൻ നടത്തിയ വാർത്താ സമ്മേളനത്തിന് ശേഷമായിരുന്നു കൂടിക്കാഴ്ച്ച.
നേരത്തെ എൻ ഡി എ കൊപ്പം നിന്നയാളാണ് പി സി ജോർജ്. തൃക്കാക്കര തെരഞ്ഞടുപ്പിൽ അദ്ദേഹം കോൺഗ്രസിനുവേണ്ടി പ്രചാരണത്തിന് ഇറങ്ങിയിരുന്നു. മകനിലൂടെ എൻ ഡിഎയിലേക്ക് മടങ്ങി വരവ് എന്ന സാധ്യതയാണ് കൂടിക്കാഴ്ച്ചയിലൂടെ തെളിയുന്നത്.
ലോക്സഭ തെരഞ്ഞെടുപ്പ് പടിവാതുക്കല്‍ എത്തിനില്‍ക്കെ രാഷ്ട്രീയ കരുനീക്കങ്ങള്‍ അടിത്തട്ടില്‍ മുന്നണികള്‍ സജീവമാണ്. എന്നാല്‍ തൃശൂരില്‍ സുരേഷ് ഗോപിക്കായി പ്രചാരണം തുടങ്ങിക്കഴിഞ്ഞു . ‘ചതിക്കില്ല എന്നത് ഉറപ്പാണ്, വോട്ട് ഫോര്‍ ബിജെപി’ എന്ന വാചകത്തോടെയുള്ള പോസ്റ്ററുകളാണ് ഇപ്പോള്‍ പുറത്തിറക്കിയിരിക്കുന്നത്.
ബിജെപി പ്രാദേശിക നേതാക്കളുടെ ഓട്ടോറിക്ഷകളിലാണ് പോസ്റ്റര്‍ പതിപ്പിച്ചത്. നഗരത്തിലെ വിവിധ ഇടങ്ങളില്‍ ഓടുന്ന ഓട്ടോകളില്‍ പോസ്റ്റര്‍ പതിപ്പിച്ചിട്ടുണ്ട്..പാര്‍ട്ടി നിര്‍ദ്ദേശപ്രകാരമല്ല, മറിച്ച് സ്വന്തം ഇഷ്ടപ്രകാരമാണ് സ്വന്തം ഇഷ്ടപ്രകാരമാണ് തങ്ങള്‍ പ്രചരണം ആരംഭിച്ചതെന്നാണ് ഇവരുടെ ഇവര്‍ പറയുന്നത്.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം