കോഴിക്കോട്: ദേശീയ സൈബര്‍ സുരക്ഷാ ബോധവല്‍ക്കരണ മാസാചരണത്തിന്റെ ഭാഗമായി കേരളാ പോലീസ് സൈബര്‍ ഡോം കോഴിക്കോട് സിറ്റി സൈബര്‍ വിങ്ങ് നടത്തുന്ന സെമിനാര്‍ ഒക്ടോബര്‍ 28ന് കോഴിക്കോട് സര്‍ക്കാര്‍ സൈബര്‍പാര്‍ക്കില്‍ നടക്കും. എംപവര്‍, എജ്യുക്കേറ്റ്, ആന്‍ഡ് എന്‍ക്രിപ്റ്റ്; നാവിഗേറ്റിങ്ങ് ദ ഡിജിറ്റല്‍ ഫ്രണ്ടിയര്‍ സേഫ്‌ലി എന്ന വിഷയത്തില്‍ നടത്തുന്ന സെമിനാര്‍ രാവിലെ ഒന്‍പതര മുതല്‍ സൈബര്‍പാര്‍ക്കിലെ സഹ്യ ബില്‍ഡിങ്ങില്‍ നടക്കും.
കോഴിക്കോട് സബ് കലക്ടര്‍ ചെല്‍സാസിനി .വി ഐ.എ.എസ് സെമിനാര്‍ ഉദ്ഘാടനം ചെയ്യും. ജില്ലാ ക്രൈം റെക്കോര്‍ഡ്‌സ് ബ്യൂറോ (കോഴിക്കോട് സിറ്റി), അസിസ്റ്റന്റ് കമ്മീഷണര്‍ ടി.പി ശ്രീജിത്ത് മുഖ്യ പ്രഭാഷണം നടത്തും. രാവിലെ പത്തു മുതല്‍ ഒന്നുവരെ എംപവര്‍, എജ്യുക്കേറ്റ്, ആന്‍ഡ് എന്‍ക്രിപ്റ്റ്; നാവിഗേറ്റിങ്ങ് ദ ഡിജിറ്റല്‍ ഫ്രണ്ടിയര്‍ സേഫ്‌ലി എന്ന വിഷയത്തില്‍ വര്‍ക്ക് ഷോപ്പും തുര്‍ന്ന് ഗാര്‍ഡിങ്ങ് യുവര്‍ ഫിനാന്‍സ് എന്ന വിഷയത്തില്‍ സെഷനും ക്രാക്കിങ്ങ് ദ കോഡ് എന്ന വിഷയത്തില്‍ പാനല്‍ ഡിസ്‌കഷനും നടക്കും.