കൊച്ചി: ഇന്ത്യയിലെ പ്രമുഖ ഓട്ടോമൊബൈൽ കമ്പനിയായ ടാറ്റ മോട്ടോഴ്‌സിന്റെ 9-ാമത് വാർഷിക സിഎസ്ആർ റിപ്പോർട്ട് പുറത്തിറക്കി. ആരോഗ്യം, വിദ്യാഭ്യാസം, തൊഴിൽ, പരിസ്ഥിതി എന്നീ മേഖലകളിലെ ടാറ്റ മോട്ടോഴ്സിന്റെ പ്രവർത്തനങ്ങൾ കഴിഞ്ഞ 10 വർഷത്തിനിടെ 60 ലക്ഷത്തിലധികം ആളുകൾക്കാണ് പ്രയോജനകരമായത്. കുട്ടികളിലെ പോഷകാഹാരക്കുറവ് പരിഹരിക്കുക, ഡിജിറ്റൽ ശാക്തീകരണത്തിലൂടെ വിദ്യാഭ്യാസ മേഖലയെ ശക്തിപ്പെടുത്തുക, ജല ലഭ്യത ഉറപ്പുവരുത്തുക തുടങ്ങി ആരോഗ്യം, വിദ്യാഭ്യാസം, തൊഴിലവസരം, പരിസ്ഥിതി എന്നീ മേഖലകളിൽ ടാറ്റ മോട്ടോഴ്‌സ് സമഗ്രമായ പ്രവർത്തനങ്ങൾ നടത്തി വരികയാണ്.