വാഷിംഗ്‌ടൺ: ഇസ്രയേലിനെതിരെ ഹമാസ് നടത്തിയ ഭീകരാക്രമണത്തിന് പിന്നിൽ ഡൽഹി ജി20 ഉച്ചകോടിയിൽ പ്രഖ്യാപിച്ച ഇന്ത്യ- പശ്ചിമേഷ്യ- യൂറോപ്പ് സാമ്പത്തിക ഇടനാഴിയും ഒരു കാരണമായേക്കാമെന്ന് അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ. അമേരിക്കൻ സന്ദർശനത്തിനെത്തിയ ഓസ്ട്രേലിയൻ പ്രധാനമന്ത്രി ആന്റണി അൽബനിസീനൊപ്പം നടത്തിയ വാർത്താസമ്മേളനത്തിലാണ് ബൈഡൻ ഇക്കാര്യം വ്യക്തമാക്കിയത്.
സെപ്തംബറിൽ നടന്ന ജി20 സമ്മേളനത്തിൽ ഇന്ത്യ- പശ്ചിമേഷ്യ- യൂറോപ്പ് സാമ്പത്തിക ഇടനാഴിയുടെ പ്രഖ്യാപനമുണ്ടായിരുന്നു. ഇന്ത്യ- പശ്ചിമേഷ്യ- യൂറോപ്പ് മേഖലയെ പൂർണമായും വിപുലമായ റെയിൽറോഡ് ശൃംഖല വഴി ബന്ധിപ്പിക്കുന്നതാണ് പദ്ധതി. ഹമാസിന്റെ ഇസ്രയേൽ ആക്രമണത്തിന് പിന്നിൽ ഇതുമൊരു കാരണമാകാമെന്നാണ് താൻ വിശ്വസിക്കുന്നതെന്നും എന്നാൽ അത് സ്ഥിരീകരിക്കാൻ തക്ക തെളിവുകളൊന്നും തന്റെ പക്കലില്ലെന്നും ബൈഡൻ പറഞ്ഞു.
എന്നാൽ ആക്രമണത്തിന്റെ പേരിൽ പദ്ധതി ഉപേക്ഷിക്കാനാകില്ലെന്നും ബൈഡൻ വ്യക്തമാക്കി. സാമ്പത്തികമായും രാഷ്ട്രീയമായും പശ്ചിമേഷ്യൻ രാജ്യങ്ങൾക്കിടയിലെ സഹകരണം എല്ലാവിധത്തിലുമുള്ള വികസനത്തെ ത്വരിതപ്പെടുത്തുമെന്നും ഈ രാജ്യങ്ങൾക്കിടയിൽ കൂടുതൽ സഹവർത്തിത്വം ആവശ്യമാണെന്നും ബൈഡൻ പറഞ്ഞു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം