തിരുവനന്തപുരം : രാജ്യാന്തര കാന്‍സര്‍ വിദഗ്ധരുമായി സഹകരിച്ച് കേരളത്തിലെ ക്യാന്‍സര്‍ രംഗത്ത് പ്രവര്‍ത്തിക്കുന്ന വിവിധ സംഘടനകളുടെ നേതൃത്വത്തില്‍ നടത്തുന്ന ‘പ്രിവന്റീവ് ക്യാന്‍സര്‍ സമ്മിറ്റ്’ നാളെ ,ഒക്ടോബര്‍ 27 മുതൽ തലസ്ഥാനത്ത് നടക്കും.
27ന് ഹോട്ടല്‍ ഫോര്‍ട്ട് മാനറില്‍ നടക്കുന്ന സമ്മേളനം വൈകുന്നേരം നാല് മണിക്ക് ?ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ഉദ്ഘാടനം നിര്‍വ്വഹിക്കും. റഷ്യയിലെ പെട്രോവ് ഓങ്കോളജി സെന്റര്‍ ഡയറക്ടര്‍ ഡോ.എഎം ബല്യേവ് മുഖ്യ പ്രഭാഷണം നടത്തും . അന്നേ ദിവസം രാവിലെ 9.30 നു ആരോഗ്യ സര്‍വകലാശാല വൈസ് ചാന്‍സലര്‍ ഡോ മോഹനന്‍ കുന്നുമ്മേല്‍ കാന്‍സര്‍ ഉച്ചകോടി സമ്മേളനത്തിന്റ ലക്ഷ്യവും പ്രവര്‍ത്തനവും അവതരിപ്പിക്കും.തോമസ് ജഫേഴ്‌സണ്‍ സര്‍വ്വകലാശാലയിലെ മെഡിക്കല്‍ ഓങ്കോളജിസ്റ്റ് ഡോ എംവി പിള്ള മുഖ്യ പ്രഭാഷണം നടത്തും. ഇതോടനുബന്ധിച്ച് നടക്കുന്ന ‘കിഡ്‌സ് ഓംകോ സമിറ്റ് ‘ മന്ത്രി വി ശിവന്‍കുട്ടി ഉദ്ഘാടനം ചെയ്യും.
29ന് വൈകുന്നേരം 6 മണിക്ക് നടക്കുന്ന സമാപന സമ്മേളനം മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും. ചടങ്ങില്‍ മുഖ്യമന്ത്രി കാന്‍സര്‍ സുരക്ഷിത കേരളം ‘പദ്ധതി പ്രഖ്യാപിക്കും. ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് മുഖ്യപ്രഭാഷണംനടത്തും.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം