കൊച്ചി: വാളയാറിൽ പ്രായപൂർത്തിയാകാത്ത സഹോദരിമാരുടെ ദുരൂഹമരണവുമായി ബന്ധപ്പെട്ട കേസിലെ പ്രതിയുടെ ആത്മഹത്യയിൽ ഒരാൾ പിടിയിൽ. കരാർ കമ്പനിയിലെ സൂപ്പർവൈസറായ പെരുമ്പാവൂർ സ്വദേശി നിയാസാണ് പിടിയിലായത്. ഇയാൾക്കെതിരെ ആത്മഹത്യാ പ്രേരണക്കുറ്റമാണ് ചുമത്തിയത്.
കേസിലെ നാലാം പ്രതിയായ പാലക്കാട് പാമ്പാംപള്ളം അട്ടപ്പള്ളം വീട്ടിൽ കുട്ടി മധു എന്നു വിളിക്കുന്ന മധു മണികണ്ഠനെ (29) കഴിഞ്ഞ ദിവസമാണ് മരിച്ചനിലയിൽ കണ്ടെത്തിയത്. കേസിൽ ബിനാനിപുരം പൊലീസാണ് നിയാസിനെ അറസ്റ്റ് ചെയ്തത്.
ജോലി സ്ഥലത്ത് മോഷണം നടത്തിയതിന് മധുവിനെ തടങ്കലിൽവെച്ചിരുന്നു. കേസിൽ കുടുക്കുമെന്ന് മാനേജർ നിയാസ് ഭീഷണിപ്പെടുത്തിയതിനെ തുടർന്ന് മാനസിക വിഭ്രാന്തിയിലാണ് ജീവനൊടുക്കിയതെന്നാണ് പൊലീസ് പറയുന്നത്.
അതേസമയം, മധുവിന്റെ മരണം കൊലപാതകമാണെന്ന് സംശയിക്കുന്നതായി വാളയാർ പെൺകുട്ടികളുടെ അമ്മ ആരോപിച്ചിരുന്നു. വാളയാർ നീതി സമരസമിതിയും ആരോപണവുമായി രംഗത്തെത്തി. കേസിലെ രണ്ടാം പ്രതിയായിരുന്ന പ്രദീപും നേരത്തെ മരിച്ചിരുന്നു. കേസ് അന്വേഷണം അവസാനഘട്ടത്തിലെത്തി നിൽക്കേ പ്രതികളുടെ ദുരൂഹ മരണത്തിൽ സി.ബി.ഐ അന്വേഷണം വേണമെന്നായിരുന്നു പെൺകുട്ടികളുടെ അമ്മയുടെ ആവശ്യം.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം