ഇസ്രായേൽ – ഹമാസ് സങ്കർഷം തുടങ്ങിയിട്ട് ആഴ്ചകൾ പിന്നിടുമ്പോൾ ബാക്കിയതാകുന്നത് നഷ്ട്ടങ്ങളാണ്. അതിലൊന്നായി ഇടം പിടിക്കുകയാണ് ബുധനാഴ്ചയിലെ ഇസ്രായേൽ ആക്രമണത്തിൽ കൊല്ലപ്പെട്ട ഡോക്ടര്‍ ജമീല അൽ ശൻത്വിയും.
https://www.youtube.com/watch?v=m2nMu2NW0rk
ഇസ്രായേലി അധിനിവേശത്തിനെതിരെ ഗസ്സ നടത്തുന്ന ചെറുത്തുനിൽപ്പിന്റെ പെണ്മുഖം ആണ് ഡോക്ടര്‍ ജമീല അൽ ശൻത്വി.
ഹമാസ് പോളിറ്റ് ബ്യൂറോയിലെ ഏക വനിതാ അംഗം. രണ്ടു ദശബ്ദമായി ഇസ്രായേലിന്‍റെ ഹിറ്റ് ലിസ്റ്റിൽ ഉള്ള 68കാരിയായ ജമീല ഗസ്സയിലെ വനിതാ ക്ഷേമ മന്ത്രിയും ഫലസ്തീൻ ലജിസ്ലേറ്റീവ് കൗൺസിൽ അംഗവുമായിരുന്നു. ശൈഖ് അഹ്‌മദ് യാസീനൊപ്പം ഹമാസ് സ്ഥാപിച്ച അബ്ദുൽ അസീസ് അൽ റൻതീസിയുടെ ഭാര്യയാണ്. ഫലസ്തീൻ സിംഹം എന്നു വിശേഷിപ്പിക്കപ്പെടുന്ന നേതാവാണ് റൻതീസി.
ജമീലയുടെ മരണവാർത്ത ഫലസ്തീനിയൻ ലജിസ്ലേറ്റീവ് കൗൺസിൽ സ്ഥിരീകരിച്ചു. സ്വതന്ത്ര ഫലസ്തീൻ എന്ന ആവശ്യത്തിന് ജീവിതം മുഴുവൻ സമർപ്പിച്ച വ്യക്തിയാണ് ജമീലയെന്ന് കൗൺസിൽ പ്രസ്താവനയിൽ പറഞ്ഞു. പാർലമെന്ററി, അക്കാദമിക, രാഷ്ട്രീയ, വിദ്യാഭ്യാസ മേഖലയിൽ അവരുടെ സേവനം നിസ്തുലമായിരുന്നു എന്നും കൗൺസിൽ അനുസ്മരിച്ചു.
ഹമാസ് ഭരണനിർവഹണത്തിലെ ശക്തയായ സ്ത്രീ സാന്നിധ്യമായിരുന്നു ജമീല. 1977ൽ ഈജിപ്തിലെ ഐൻ ശംസ് യൂണിവേഴ്‌സിറ്റി പഠനകാലത്ത് മുസ്‌ലിം ബ്രദർഹുഡിന്റെ ഭാഗമായാണ് ജമീല രാഷ്ട്രീയത്തിലെത്തുന്നത്. 1987ൽ ഹമാസ് രൂപീകരിക്കപ്പെട്ട വേളയിൽ തന്നെ സംഘടനയിലെത്തി. തുടർച്ചയായി രണ്ടു തവണ ഹമാസിന് കീഴിലുള്ള വനിതാ ഷൂറാ കൗൺസിൽ പ്രസിഡണ്ടായിരുന്നു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം