അങ്കാറ: ഹമാസ് ഭീകര സംഘടനയല്ലെന്നും മാതൃരാജ്യത്തിന്റെ രക്ഷയ്ക്ക് വേണ്ടി പോരാടുന്ന വിമോചന സംഘടനയാണെന്നും തുർക്കി പ്രസിഡന്റ് തയ്യിബ് ഉർദുഗാൻ. ഇസ്രയേലിനും ഹമാസിനുമിടയില്‍ വെടിനിര്‍ത്തല്‍ ഉടനെ പ്രഖ്യാപിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. തുര്‍ക്കി പാര്‍ലമെന്റില്‍ ബുധനാഴ്ച നടത്തിയ പ്രസംഗത്തിലാണ് ഉര്‍ദുഗാന്റെ ഹമാസ് അനുകൂലപ്രതികരണം.
‘പ്രദേശത്ത് സമാധാനം പുന:സ്ഥാപിക്കാന്‍ മറ്റ് മുസ്ലീം രാജ്യങ്ങള്‍ ഒത്തുചേരണം. ഇസ്രയേലിന്റെ ആക്രമണം അവസാനിപ്പിക്കാന്‍ ലോകരാഷ്ട്രങ്ങള്‍ സമ്മര്‍ദ്ദം ചെലുത്തണം- ഉർദുഗാൻ ആവശ്യപ്പെട്ടു. മുന്‍കൂട്ടി നിശ്ചയിച്ച ഇസ്രയേല്‍ സന്ദര്‍ശനം വേണ്ടെന്നുവെച്ചതായും ഉർദുഗാൻ അറിയിച്ചു.
ബന്ദികളെ കൈമാറുന്നതിനും അവശ്യവസ്തുക്കളുടെ വിതരണത്തിനും റാഫ അതിര്‍ത്തി തുറന്നിടണമെന്ന് ആവശ്യപ്പെട്ട ഉർദുഗാൻ, ഇസ്രയേല്‍ – ഹമാസ് യുദ്ധം അവസാനിപ്പിക്കുന്നതിന് ഐക്യരാഷ്ട്രസഭയ്ക്ക് സാധിക്കാത്തതില്‍ നിരാശനാണെന്നും കൂട്ടിച്ചേര്‍ത്തു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം