ജയ്പുർ: രാജസ്ഥാനിൽ വമ്പൻ പ്രഖ്യാപനങ്ങളുമായി കോൺഗ്രസ്. വരാനിരിക്കുന്ന തിരഞ്ഞെടുപ്പിൽ വീണ്ടും അധികാരത്തിലെത്തിയാൽ ഗൃഹലക്ഷ്മി പദ്ധതിപ്രകാരം കുടുംബനാഥയ്ക്ക് വർഷത്തിൽ 10,000 രൂപയും ഒന്നരകോടി കുടുംബങ്ങൾക്ക് 500 രൂപയ്ക്ക് പാചകവാതക സിലിണ്ടറും നൽകുമെന്ന് മുഖ്യമന്ത്രി അശോക് ഗഹ്ലോത് പറഞ്ഞു. രാജസ്ഥാനിലെ ജുൻജുനുവിൽ വെച്ച് നടന്ന റാലിയിൽ സംസാരിക്കവെയായിരുന്നു അശോക് ഗഹ്ലോതിന്റെ പ്രഖ്യാപനം.
കോൺഗ്രസ് ജനറൽ സെക്രട്ടറി പ്രിയങ്കാ ഗാന്ധിയാണ് രാജസ്ഥാനിൽ കോൺഗ്രസിന്റെ തിരഞ്ഞെടുപ്പ് പ്രചാരണം നയിക്കുന്നത്. നേരത്തെ കോൺഗ്രസിന് വൻ വിജയം നേടിക്കൊടുത്ത കർണാടക, ഹിമാചൽ പ്രദേശ് എന്നിവിടങ്ങളിൽ പ്രചാരണത്തിന് മുന്നിൽ നിന്ന് പ്രവർത്തിച്ചത് പ്രിയങ്കാ ഗാന്ധിയായിരുന്നു. രാജസ്ഥാനിൽ വിവിധയിടങ്ങളിൽ പൊതുയോഗങ്ങളിലും റാലികളിലും പ്രിയങ്കാ ഗാന്ധി പങ്കെടുക്കുന്നുണ്ട്. ജുൻജുനുവിലെ റാലിയിലും പ്രിയങ്കാ ഗാന്ധി ജനങ്ങളെ അഭിസംബോധന ചെയ്തു.
അതേസമയം കോൺഗ്രസിന്റെ പ്രഖ്യാപനത്തിനെതിരെ ബിജെപി എംഎൽഎയും പ്രതിപക്ഷ നേതാവുമായ രാജേന്ദ്ര റാത്തോഡ് രംഗത്തെത്തി.
“തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിന് ശേഷം നടത്തുന്ന പ്രഖ്യാപനങ്ങൾ കോൺഗ്രസിന് ഗുണം ചെയ്യില്ല, സ്ത്രീകൾക്ക് നേട്ടമുണ്ടാകണമെങ്കിൽ പ്രഖ്യാപനം നേരത്തെ നടത്താമായിരുന്നു.”- രാജേന്ദ്ര റാത്തോഡ് പറഞ്ഞു.
രാജസ്ഥാനിലെ 200 നിയമസഭാ സീറ്റുകളിലേക്കുള്ള വോട്ടെടുപ്പ് നവംബർ 25 നും വോട്ടെണ്ണൽ ഡിസംബർ മൂന്നിനും നടക്കും. രാജസ്ഥാന്‍ നിയമസഭാ തിരഞ്ഞെടുപ്പിനുള്ള ആദ്യ സ്ഥാനാര്‍ഥി പട്ടിക കോണ്‍ഗ്രസ് പുറത്തുവിട്ടു.ആദ്യ ഘട്ടത്തില്‍ 33 സ്ഥാനാര്‍ത്ഥികളെയാണ് പാര്‍ട്ടി പ്രഖ്യാപിച്ചത്. മുഖ്യമന്ത്രി അശോക് ഗെലോട്ടിന് സര്‍ദാര്‍പുരയില്‍ നിന്നും സച്ചിന്‍ പൈലറ്റിന് ടോങ്കില്‍ നിന്നും മത്സരിക്കും. നിയമസഭാ സ്പീക്കര്‍ സി പി ജോഷിക്ക് നാഥ്വാഡയില്‍ നിന്നും കോണ്‍ഗ്രസ് ടിക്കറ്റ് നല്‍കിയിട്ടുണ്ട്.
കോണ്‍ഗ്രസിന്റെ ആദ്യ പട്ടികയില്‍ സച്ചിന്‍ പൈലറ്റ് ഗ്രൂപ്പിലെ നാല് നേതാക്കള്‍ക്കാണ് ടിക്കറ്റ് ലഭിച്ചത്.ഇവരില്‍ വിരാട്നഗറില്‍ നിന്ന് ഇന്ദ്രജ് സിംഗ് ഗുര്‍ജാര്‍, ലാഡ്നൂനില്‍ നിന്ന് മുകേഷ് ഭകര്‍, പര്‍ബത്സര്‍ സീറ്റില്‍ നിന്ന് രാംനിവാസ് ഗവാദിയ, നോഹര്‍ സീറ്റില്‍ നിന്ന് അമിത് ചാച്ചന്‍ എന്നിവര്‍ മത്സരിക്കും. സംസ്ഥാനത്തെ പ്രമുഖ നേതാക്കളെ കോണ്‍ഗ്രസ് പാര്‍ട്ടി ഈ പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം