ഡല്‍ഹി: ഡല്‍ഹിയില്‍ നടന്ന ലവ് കുശ് രാംലീലയില്‍ രാവണ ദഹനം ചടങ്ങിനിടെ അമ്പെയ്യുന്നതില്‍ പരാജയപ്പെട്ട നടി കങ്കണയുടെ വീഡിയോ സാമൂഹ്യ മാധ്യമങ്ങളില്‍ വൈറലാകുന്നു. ദസറയോടനുബന്ധിച്ച് ചൊവ്വാഴ്ച ചെങ്കോട്ടയില്‍ നടന്ന ലവ് കുശ് രാംലീലയില്‍ രാവണ ദഹനം നടത്തുന്ന ആദ്യ വനിതയാണ് കങ്കണ റണൗട്ട്. ചടങ്ങിന്റെ 50 വര്‍ഷത്തെ ചരിത്രത്തില്‍ ആദ്യമായാണ് ഒരു വനിത രാവണ ദഹനം നടത്തുന്നത്.
എന്നാല്‍ രാവണ ദഹനത്തിന് അമ്പെയ്യുന്നതില്‍ ബോളിവുഡ് താരം പരാജയപ്പെട്ടു. സഹോദരി രംഗോലി ചന്ദേലിനൊപ്പമാണ് കങ്കണ വേദിയിലെത്തിയത്. ചടങ്ങിനായി കങ്കണ പരമ്പരാഗത രീതിയിലുള്ള സാരി ഉടുത്താണ് എത്തിയത്. ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളും ലഫ്റ്റനന്റ് ഗവര്‍ണര്‍ വികെ സക്സേനയും ഈ ചടങ്ങിന് എത്തിയിരുന്നു.
അമ്പ് എയ്ക്കാന്‍ കങ്കണ മൂന്ന് തവണ ശ്രമിച്ചെങ്കിലും മൂന്ന് തവണയും പരാജയപ്പെടുന്നതായി വീഡിയോയില്‍ കാണാം. തുടര്‍ന്ന് ലവ് കുശ് രാംലീല കമ്മറ്റിയിലെ ഒരു അംഗം അമ്പ് എയ്യുകയായിരുന്നു. തുടര്‍ന്ന് അമ്പ് അയക്കാന്‍ പരാജയപ്പെട്ട കങ്കണ ജയ് ശ്രീറാം എന്ന് വിളിക്കുന്നത് കാണാം. എന്നാല്‍ സോഷ്യല്‍ മീഡിയയില്‍ വീഡിയോ പല രീതിയിലാണ് പ്രചരിക്കുന്നത്. സിനിമയില്‍ വലിയ ആക്ഷനുകള്‍ ചെയ്യുന്ന കങ്കണയ്ക്ക് നിസാരമായ ഒരു അമ്പ് എയ്യാന്‍ സാധിക്കാത്തത് ഞെട്ടിച്ചുവെന്നാണ് ഒരു സോഷ്യല്‍ മീഡിയ കമന്റ്. സിനിമ താരങ്ങള്‍ സിനിമയില്‍ പല അത്ഭുതം കാണിക്കുമെങ്കിലും യാഥാര്‍ത്ഥ ജീവിതത്തില്‍ നിസാര കാര്യം പോലും ചെയ്യാന്‍ കഴിയാത്തവരാണ് എന്നാണ് മറ്റൊരു കമന്റ്.
അതേ സമയം ഈ ചടങ്ങില്‍ പങ്കെടുക്കാനുള്ള കങ്കണയുടെ തീരുമാനത്തെ പ്രശംസിക്കുന്നവരുമുണ്ട്. കേന്ദ്രം വനിത സംവരണ ബില്ല് പാസാക്കിയതിന്റെ ആദരവായാണ് ഇത്തവണ ന്യൂദില്ലിയിലെ ലവ് കുശ് രാംലീലയില്‍ രാവണ്‍ ദഹന്‍ നിര്‍വഹിക്കാന്‍ ഒരു വനിതയെ ക്ഷണിച്ചത് എന്നാണ് സംഘാടകര്‍ അഭിപ്രായപ്പെടുന്നത്.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം