ഭരത്പൂർ: രാജസ്ഥാനിലെ ഭരത്പൂർ ജില്ലയിൽ നിന്ന് റിപ്പോർട്ട് ചെയ്ത സംഭവത്തിൽ, രണ്ട് കൂട്ടർ തമ്മിലുള്ള ഭൂമി തർക്കത്തെ തുടർന്ന് യുവാവിനെ ട്രാക്ടർ ഉപയോഗിച്ച് ചതച്ച് കൊന്നതായി റിപ്പോർട്ട്. സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായതോടെ ജനങ്ങൾക്കിടയിൽ രോഷം പടരുകയാണ്. ഭരത്പൂർ ജില്ലയിലെ ബയാന മേഖലയിലെ അദ്ദ ഗ്രാമത്തിൽ ബുധനാഴ്ച രാവിലെയാണ് സംഭവം.
ബയാനയിലെ സദർ പോലീസ് സ്റ്റേഷൻ പരിധിയിലുള്ള അദ്ദ ഗ്രാമത്തിലെ ബഹാദൂറിന്റെയും അടാർ സിംഗ് ഗുർജറിന്റെയും കുടുംബങ്ങൾ തമ്മിൽ ഏറെ നാളായി ഭൂമി തർക്കം നിലനിൽക്കുന്നുണ്ടെന്ന് പ്രാദേശിക വൃത്തങ്ങൾ അറിയിച്ചു. നാല് ദിവസം മുമ്പ് സദർ പോലീസ് സ്റ്റേഷനിൽ ഇരുവിഭാഗവും പരസ്പരം കേസ് രജിസ്റ്റർ ചെയ്തിരുന്നു.എന്നാൽ ബുധനാഴ്ച രാവിലെ ഭൂമി തർക്കത്തിൽ ഇരുവിഭാഗവും വീണ്ടും ഏറ്റുമുട്ടി.
Warning: Disturbing video.
जमीन विवाद में 11 बार ट्रैक्टर चढ़ा-चढ़ा कर हत्या।
राजस्थान में “माफियाओं” का राज चल रहा है,जहाँ कानून व्यवस्था पूरे तरीके से ध्वस्थ हो चुका।
राक्षसों से भी बत्तर ये वीडियो राजस्थान के भरतपुर का है।#viralvideo#Rajasthan pic.twitter.com/808CJLA19h— Saurabh Thakur (@Saurabh737475) October 25, 2023
ബഹദൂർ സിംഗിന്റെ കുടുംബം ട്രാക്ടറുമായാണ് തർക്കഭൂമിയിൽ എത്തിയതെന്ന് പോലീസ്ഉദ്യോഗസ്ഥൻ പറഞ്ഞു. അടാർ സിംഗ് ഗുർജറിന്റെ ഭാഗത്തുനിന്നും സ്ത്രീകളും പുരുഷന്മാരും സ്ഥലത്തെത്തിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഭൂമി കയ്യേറ്റത്തിനെതിരെ അടാർ സിംഗ് ഭാഗത്ത് നിന്നുള്ള ഒരു യുവാവ് നിലത്ത് കിടന്നു പ്രതിക്ഷേധിച്ചപ്പോൾ , ട്രാക്ടർ ഓടിച്ചിരുന്ന കുറ്റാരോപിതനായ യുവാവ് നിർപത്തിൻ്റെ ദേഹത്ത്ട്രാ ക്ടർ ഇടിക്കുകയും നിർപത് മരിക്കുന്നതുവരെ യുവാവിന്റെ മേൽ ട്രാക്ടർ വീണ്ടും വീണ്ടും ഓടിക്കുകയും ചെയ്തുവെന്നാണ് ദൃസ്സാക്ഷി മൊഴി.
read also:മധ്യപ്രദേശില് പ്രതിക്ഷേധത്തെ തുടർന്ന് സ്ഥാനാർത്ഥികളെ മാറ്റി കോണ്ഗ്രസ്
കൊലപാതകത്തിന്റെ വീഡിയോയും ഇന്റർനെറ്റിൽ വൈറലായിട്ടുണ്ട്. പ്രതികൾ യുവാവിന്റെ മേൽ ട്രാക്ടർ ഓടിക്കുന്നത് വീഡിയോയിൽ കാണാം. സംഭവത്തെത്തുടർന്ന് സദർ പോലീസ് സ്റ്റേഷൻ ഇൻചാർജ് ഉൾപ്പെടെയുള്ള പോലീസ് ഉദ്യോഗസ്ഥർ സംഭവസ്ഥലത്തെത്തി അന്വേഷണം നടത്തി. അദ്ദ ഗ്രാമത്തിൽ യുവാവ് ട്രാക്ടറിനടിയിൽ പെട്ട് ചതഞ്ഞ് മരിച്ചതായി വിവരം ലഭിച്ചതായി സദർ പോലീസ് സ്റ്റേഷൻ ഇൻ ചാർജ് ജയ്പ്രകാശ് പറഞ്ഞു.വിവരം ലഭിച്ചയുടൻ സദർ പോലീസ് സ്റ്റേഷൻ ഇൻചാർജും ഉന്നത പോലീസ് ഉദ്യോഗസ്ഥരും സ്ഥലത്തെത്തി. കേസിൽ കൂടുതൽ അന്വേഷണം നടക്കുന്നതിനിടെ മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി കൊണ്ടുപോയതായി അദ്ദേഹം പറഞ്ഞു. സംഭവസമയത്ത് സ്ഥലത്ത് തടിച്ചുകൂടിയ ജനക്കൂട്ടത്തെ പിരിച്ചുവിടാൻ പ്രതികൾ ആകാശത്തേക്ക് വെടിയുതിർത്തിരുന്നുവെന്നാണ് സൂചന.
https://www.youtube.com/watch?v=0QDq6iM6oHY
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം