തൃശൂർ: പള്ളിപ്പെരുന്നാളിനുപോയി മടങ്ങവെ കാൽതെറ്റി കിണറ്റിൽ വീണ യുവാവ് കിണറ്റിൽ കഴിഞ്ഞത് ഒരു രാത്രി മുഴുവൻ. തൃശ്ശൂർ ഒല്ലൂർ സ്വദേശി ജോണാണ് രാത്രി മുഴുവൻ കിണറ്റിലെ മോട്ടോറിൽ പിടിച്ചു കിടന്നത്. രാവിലെ ഫയർഫോഴ്സെത്തിയാണ് ഇയാളെ കിണറ്റിൽ നിന്ന് പുറത്തെത്തിച്ചത്.
ഒല്ലൂര്‍ പള്ളി പെരുന്നാളിനു പോയി മടങ്ങും വഴിയാണ് അപകടം സംഭവിച്ചത്. ഇന്നലെ രാത്രി മുതൽ ജോണിനെ അന്വേഷിച്ച് വീട്ടുകാർ ഉൾപ്പെടെ തിരച്ചിൽ നടത്തിയിരുന്നു.
വൈലോപ്പിള്ളി ഗവ. കോളജിലെ 25 അടി താഴ്ചയിലുള്ള കിണറ്റിലാണ് വീണത്. ജോണിനെ കാണാതായ വിവരമറിഞ്ഞ് തെരഞ്ഞെത്തിയവരാണ് കിണറ്റില്‍ നിന്നു നിലവിളി കേട്ടത്. കിണറ്റിനുള്ളിലെ മോട്ടറിന്റെ പൈപ്പില്‍ പിടിച്ചു കിടക്കുകയായിരുന്നു ജോണ്‍.
8.45 ഓടെ തൃശ്ശൂരിൽ നിന്നുള്ള ഫയർഫോഴ്സ് യൂണിറ്റ് സ്ഥലത്തെത്തി യുവാവിനെ രക്ഷിക്കുകയായിരുന്നു. ഫയർഫോഴ്സ് കയർ കെട്ടിയിറക്കിയാണ് യുവാവിനെ കരയ്ക്ക് എത്തിച്ചത്.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം