മുംബൈ: സജീവ രാഷ്ട്രീയത്തിൽനിന്നു പിൻവാങ്ങുന്നതായി മുൻ ലോക്‌സഭാംഗവും ബിജെപി നേതാവുമായ നിലേഷ് എൻ. റാണെ. സജീവ രാഷ്ട്രീയത്തിലുള്ള ഉത്സാഹം നഷ്ടപ്പെട്ടതായി അദ്ദേഹം സാമൂഹിക മാധ്യമമായ എക്‌സില്‍ അറിയിച്ചു.
‘‘ഞാൻ സജീവ രാഷ്ട്രീയത്തിൽ നിന്ന് എന്നന്നേക്കുമായി പിൻവാങ്ങുകയാണ്. ഇനി ഭരിക്കാൻ എനിക്ക് തോന്നുന്നില്ല എന്നല്ലാതെ മറ്റൊരു കാരണവുമില്ല.’’– പോസ്റ്റിൽ പറയുന്നു.
‘ഞാനൊരു സാധാരണക്കാരനാണ്. എന്നാല്‍ രാഷ്ട്രീയം എനിക്ക് ഏറെ പഠിക്കാനും ഒരു സഹകരണ കുടുംബം സ്ഥാപിക്കാനും അവസരം നല്‍കി. അവയോട് ഞാന്‍ എന്നും കടപ്പെട്ടിരിക്കും. തിരഞ്ഞെടുപ്പുകളോ അതുപോലുള്ള മറ്റെന്തെങ്കിലുമോ ഇപ്പോള്‍ എന്നെ ആവേശപ്പെടുത്തുന്നില്ല. ഇപ്പോഴും വിവിധ കാമ്പയിനുകളിലും പ്രവര്‍ത്തനങ്ങളിലും പങ്കെടുക്കുന്നുണ്ടെങ്കിലും മുന്‍പുണ്ടായിരുന്ന ആവേശം അനുഭവിക്കാനാവുന്നില്ല. ചിലരെ ഞാന്‍ നിരാശപ്പെടുത്തിയിട്ടുണ്ടായിരിക്കാമെന്ന് അറിയാം. അതില്‍ ഖേദം പ്രകടിപ്പിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു’- നിലേഷ് എക്‌സില്‍ കുറിച്ചു.
മുൻ മഹാരാഷ്ട്ര മുഖ്യമന്ത്രിയും നിലവിൽ കേന്ദ്രമന്ത്രിയുമായ നാരായൺ റാണെയുടെ മൂത്ത മകനാണ് നിലേഷ് എൻ.റാണെ. നിലേഷിന്റെ സഹോദരൻ നിതേഷ് എൻ. റാണെ നിലവിൽ മഹാരാഷ്ട്രയിലെ കങ്കാവലി മണ്ഡലത്തിൽ നിന്നുള്ള എംഎൽഎയാണ്. മഹാരാഷ്ട്രയിലെ രത്‌നഗിരി-സിന്ധുദുർഗ് മണ്ഡലത്തിൽ നിന്ന് കോൺഗ്രസ് അംഗമായാണ് നിലേഷ് 15-ാം ലോക്‌സഭയിലേക്ക് (2009–2014) തിരഞ്ഞെടുക്കപ്പെട്ടത്. അടുത്ത ലോക്സഭാ തിരഞ്ഞെടുപ്പിലും ഇതേ മണ്ഡലത്തിൽ നിന്ന് മത്സരിച്ചെങ്കിലും ശിവസേനയുടെ വിനായക് റാവത്തിനോട് പരാജയപ്പെട്ടു. തുടർന്ന് ബിജെപിയിൽ ചേർന്നു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം