ടെൽ അവീവ്: ഇസ്രയേൽ – ഹമാസ് യുദ്ധം രൂക്ഷമാകുന്നു. ആക്രമണം പതിനേഴാം ദിവസത്തിലേക്ക് കടന്നിരിക്കുകയാണ്. ഇന്നലെ രാത്രി ഗാസയിലുടനീളം ബോംബാക്രമണം നടത്തി. ഗാസയിലെ ഏറ്റവും വലിയ ആശുപത്രികളുടെ സമീപത്താണ് ആക്രമണം ഉണ്ടായതെന്നാണ് റിപ്പോർട്ടുകൾ.
യുദ്ധത്തിൽ ഇരുവശത്തുമായി ആറായിരത്തിലധികം പേരാണ് ഇതുവരെ കൊല്ലപ്പെട്ടതെന്നാണ് റിപ്പോർട്ടുകൾ. ആയിരക്കണക്കിന് ആളുകൾ പലായനം ചെയ്തു. ഗാസയിലെ സ്ഥിതി അതീവ ഗുരുതരമായി തുടരുകയാണ്. പല ആശുപത്രികളും ഇന്ധന ക്ഷാമം നേരിടുന്നുണ്ട്. വൈദ്യുതി തടസപ്പെട്ടാൽ വെന്റിലേറ്ററിലുള്ള നൂറ് കണക്കിന് കുട്ടികൾ മരണപ്പെടുമെന്ന് ആശുപത്രി അധികൃതർ പറയുന്നു.
അഭയാർഥി ക്യാമ്പും പാർപ്പിട സമുച്ഛയങ്ങളും ഉൾപ്പെടെയാണ് ഇസ്രായേൽ ആക്രമിച്ചത്. ഇതോടെ ഗസ്സയിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 5,000 പിന്നിട്ടു. 1500ലേറെ പേർ ഇപ്പോഴും തകർന്ന കെട്ടിടങ്ങൾക്കടിയിലാണ്. അൽ ഖുദ്സ്, അൽ ശിഫ ആശുപത്രികൾക്ക് സമീപവും വ്യോമാക്രമണമുണ്ടായി.
ആശുപത്രി എത്രയും വേഗം ഒഴിപ്പിക്കണമെന്നാണ് ഇസ്രായേൽ മുന്നറിയിപ്പ്. വളർച്ചയെത്താതെ പ്രസവിച്ച കുട്ടികൾക്കുൾപ്പെടെ ജീവൻ നിലനിർത്താൻ അടിയന്തരമായി ഇന്ധനം എത്തിക്കണമെന്ന് യു.എൻ ഏജൻസി ഇന്നും ആവശ്യപ്പെട്ടു. ഒരു കാരണവശാലും അനുവദിക്കില്ലെന്നാണ് ഇസ്രായേൽ നിലപാട്. ഖാൻ യൂനിസിൽ പ്രവേശിച്ച ഇസ്രായേലി യുദ്ധ ടാങ്ക് ഹമാസ് തകർത്തു. ഏറ്റുമുട്ടലിൽ ഇസ്രായേലി സൈനികൻ കൊല്ലപ്പെട്ടു. രണ്ട് സൈനികർക്ക് പരിക്കേറ്റു. വെസ്റ്റ് ബാങ്കിൽ ഇസ്രായേൽ റെയ്ഡ് തുടരുകയാണ്.
അടിയന്തര വെടിനിറുത്തൽ പ്രഖ്യാപിക്കണമെന്നും ഇല്ലെങ്കിൽ കാര്യങ്ങൾ നിയന്ത്രണാതീതമാവുമെന്ന് ഇറാൻ വിദേശകാര്യമന്ത്രി മുന്നറിയിപ്പ് നൽകി. കഴിഞ്ഞ ദിവസം ഈജിപ്റ്റിൽ നടന്ന സമാധാന ഉച്ചകോടിയിൽ ഇറാൻ പങ്കെടുത്തിരുന്നില്ല. അതേസമയം, ഇറാന്റെ പിന്തുണയുള്ള ലബനിലെ ഹിസ്ബുള്ള ഇസ്രയേലിനെ ആക്രമിച്ചാൽ കനത്ത തിരിച്ചടി നൽകുമെന്ന് ഗാസാ അതിർത്തിയിലെ സൈനികരെ സന്ദർശിച്ച പ്രധാനമന്ത്രി നെതന്യാഹു പ്രതികരിച്ചു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം