മനാമ: അൽ ഫുർഖാൻ മദ്‌റസ അവാർഡ് സെറിമണി സംഘടിപ്പിച്ചു. അഞ്ചാം തരം വിജയികൾക്കുള്ള സർട്ടിഫിക്കറ്റും അവാർഡും കെജി മുതൽ നാലാംതരം വരെയുള്ള ഒന്ന് രണ്ട് മൂന്ന് റാങ്കുകൾ നേടിയ നാൽപതോളം വിദ്യാർത്ഥികൾക്കുമുള്ള ട്രോഫി വിതരണവുമാണ് മനാമ കെഎംസിസി ഹാളിൽ സംഘടിപ്പിച്ച അവാർഡ് സെറിമണിയിൽ വിതരണം ചെയ്തത്.
കഴിഞ്ഞ ഇരുപത്തിയഞ്ച് വർഷമായി നല്ല നിലയിൽ പ്രവർത്തിച്ചു വരുന്ന അൽ ഫുർഖാൻ മദ്‌റസ വിദ്യാർത്ഥികളായിരുന്ന പലരും ഇപ്പോൾ ബഹ്‌റൈനിൽ തന്നെ ഉന്നത ജോലി ചെയ്യുന്നവരായിട്ടുണ്ടെന്നും ധാർമ്മിക വിദ്യാഭ്യാസരംഗത്തെ അൽ ഫുർഖാൻ മദ്‌റസയുടെ സേവനങ്ങൾ പൂർവ്വോപരി നല്ല നിലയിൽ തുടരുമെന്നും പ്രിൻസിപ്പാൾ സൈഫുള്ള ഖാസിം അഭിപ്രായപ്പെട്ടു.
ഈ വാർത്ത കൂടി വായിക്കു
ഇസ്രായേൽ-ഹമാസ് യുദ്ധം: ജവഹർലാൽ നെഹ്‌റുവും പലസ്തീൻ ജനതയും
അഞ്ചാം തരത്തിൽ നിന്നും ഉന്നത വിജയം നേടിയ വിദ്യാർത്ഥികൾക്കുള്ള അവാർഡ് അൽ ഫുർഖാൻ സെന്റർ പ്രസിഡന്റ് ഷൈഖ് ഡോ: അബ്ദുല്ലാ അബ്ദുൽ ഹമീദ് വിതരണം ചെയ്തു. വിജയികൾക്കുള്ള സർട്ടിഫികറ്റുകൾ പ്രിൻസിപ്പാൾ സൈഫുള്ള ഖാസിം, കെജി സെക്ഷൻ മുതൽ നാലാം തരം വരെയുള്ള വിദ്യാർത്ഥികൾക്കുള്ള സമ്മാനങ്ങളുമാണ് വിതരണം ചെയ്തത്.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം