തിരുവനന്തപുരം: എച്ച് ഡി ദേവഗൗഡയുടെ പരാമര്‍ശം അച്ചടക്കലംഘനമാണെന്ന് ജനതാദള്‍ എസ് ദേശീയ ജനറല്‍ സെക്രട്ടറി എ നീലലോഹിതദാസ്. അച്ചടക്ക ലംഘനത്തിന് ദേവഗൗഡയ്ക്ക് എതിരെ നടപടി എടുക്കും. യഥാര്‍ത്ഥ ജനതാദള്‍ എസ് ഗൗഡയല്ല. ഭൂരിപക്ഷം സംസ്ഥാനങ്ങളും ഗൗഡ വിരുദ്ധ പക്ഷത്താണ്.
എന്‍ഡിഎ സഖ്യത്തിലേക്ക് പോകാനുളള തീരുമാനത്തിന് കേരള ഘടകത്തിന്റെ പിന്തുണയുണ്ടെന്നായിരുന്നു ജെഡിഎസ് ദേശീയ അധ്യക്ഷന്‍ ദേവഗൗഡ പറഞ്ഞത്. കേരള ഘടകത്തിനെ ഇടതു മുന്നണിയില്‍ നില നിര്‍ത്തുന്നത് സിപിഐഎമ്മിന്റെ മഹാമനസ്കത ആണെന്നായിരുന്നു എച്ച് ഡി കുമാരസ്വാമിയുടെ പരാമര്‍ശം.
ഈ പ്രതികരണങ്ങള്‍ സൃഷ്ടിച്ച പ്രതിസന്ധിയുടെ പശ്ചാത്തലത്തിലാണ് വീണ്ടും നേതൃയോഗം വിളിച്ചത്. ദേശീയ നേതൃത്വത്തില്‍ നിന്ന് മാറി സ്വതന്ത്രമായി പ്രവര്‍ത്തിക്കാനുളള മുന്‍ തീരുമാനം കൂടുതല്‍ വ്യക്തതയോടെ പ്രഖ്യാപിക്കുകയാണ് യോഗം വിളിച്ചതിലൂടെ ലക്ഷ്യമിടുന്നത്. ഇതോടൊപ്പം ദേവഗൗഡയുടെ നേതൃത്വത്തെ വെല്ലുവിളിച്ച് പാര്‍ട്ടിയുടെ ദേശീയ കൗണ്‍സില്‍ വിളിക്കുന്നതും ആലോചിക്കും. ഈ മാസം 27 ന് നടക്കുന്ന സംസ്ഥാന ഭാരവാഹി യോഗത്തിന് ശേഷം അന്തിമ തീരുമാനമെടുക്കും. ഭാവി പരിപാടി സംബന്ധിച്ച റിപ്പോര്‍ട്ട് യോഗത്തില്‍ വെയ്ക്കുമെന്നും നീലലോഹിതദാസ് പറഞ്ഞു.
https://www.youtube.com/watch?v=0QDq6iM6oHY
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം