തിരുവനന്തപുരം: സര്‍ക്കാര്‍ നിയമസഭയില്‍ പാസാക്കി അയച്ച ബില്ലുകളിൽ വ്യക്തത ലഭിച്ചാൽ വേണ്ട നടപടികൾ സ്വീകരിക്കുമെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. ബില്ലുകളിൽ സർക്കാരിനോട് വ്യക്തത ആവശ്യപ്പെട്ടിട്ടുണ്ട്. ഇത് ലഭിച്ചാൽ വേണ്ട നടപടികൾ സ്വീകരിക്കും. പോരിനാണ് സർക്കാരിന് താത്പര്യമെങ്കിൽ സ്വാഗതം ചെയ്യുന്നു എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
രാജ് ഭവനിൽ ചെല്ലേണ്ടതില്ല എന്ന മുഖ്യമന്ത്രിയുടെ നിലപാടിനോട് പ്രതികരിക്കാനില്ല. സർക്കാർ രാജ്ഭവനോട് വഴക്കിടാൻ ശ്രമിക്കുകയാണ്. ഗവർണർ നിയമിച്ച വൈസ് ചാൻസലർക്ക് എതിരെ ഷോകോസ് നോട്ടീസ് നൽകിയത് ഇത് കൊണ്ടാണ് എന്നും അദ്ദേഹം പറഞ്ഞു.
കൂടാതെ മന്ത്രിസഭ പാസാക്കിയ ഭൂനിയമ ഭേദഗതി ബില്ലിൽ സർക്കാരിനോട് ഗവർണർ വിശദീകരണം തേടി. ബില്ലിനെതിരെ പരാതി ലഭിച്ച സാഹചര്യത്തിലാണിത്. സർക്കാരിന്റെ മറുപടി ലഭിച്ച ശേഷം തുടർനടപടിയുണ്ടാകുമെന്നും ഗവർണർ വ്യക്തമാക്കി.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം