ജയ്പുര്‍: രാജസ്ഥാന്‍ ബി.ജെ.പിയില്‍ സ്ഥാനാര്‍ഥി നിര്‍ണയത്തെച്ചൊല്ലി വന്‍ പ്രതിഷേധം. ബി.ജെ.പി പ്രവര്‍ത്തകര്‍ സംസ്ഥാന അധ്യക്ഷന്‍ സി.പി. ജോഷിയുടെ പ്രതീകാത്മക ശവഘോഷയാത്ര സംഘടിപ്പിച്ചു. ഇതിന്റെ ദൃശ്യങ്ങള്‍ സാമൂഹികമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. ടയറുകള്‍ കത്തിച്ചും മുദ്രാവാക്യം മുഴക്കിയുമായിരുന്നു പ്രവര്‍ത്തകരുടെ പ്രതിഷേധം.
ഉദയ്പുര്‍, ആല്‍വാര്‍, ബുണ്ഡി തുടങ്ങി രാജസ്ഥാന്റെ വിവിധ ഭാഗങ്ങളില്‍ വ്യാപകമായി പ്രതിഷേധം അലയടിക്കുകയാണ്. രാജ്സമന്തില്‍ ബി.ജെ.പി. ഓഫീസ് പ്രവര്‍ത്തകര്‍തന്നെ തല്ലിത്തകര്‍ത്തു.
ആദ്യഘട്ട സ്ഥാനാര്‍ഥിപ്പട്ടിക പുറത്തുവിട്ടപ്പോള്‍ ഉദയ്പുരില്‍ പലയിടങ്ങളിലും വലിയ പ്രതിഷേധം ഉയര്‍ന്നിരുന്നു. ഇതോടെ ബി.ജെ.പി. ദേശീയ അധ്യക്ഷന്‍ ജെ.പി. നഡ്ഡ തന്നെ മേഖലാതല യോഗങ്ങള്‍ വിളിച്ചുചേര്‍ത്തു. രണ്ടുദിവസം രാജസ്ഥാനില്‍ ക്യാമ്പ് ചെയ്ത് നേതാക്കളെക്കണ്ട് വിഷയം പരിഹരിക്കാനുള്ള ശ്രമങ്ങള്‍ നടത്തിയെങ്കിലും വിജയിച്ചില്ല.ജയ്പുരില്‍ ബി.ജെ.പി. ആസ്ഥാനത്തിനു മുന്നില്‍ത്തന്നെ പ്രതിഷേധം അരങ്ങേറി. ടയറുകളും മറ്റു സാധനങ്ങളും കൂട്ടിയിട്ട് കത്തിച്ചാണ് പ്രതിഷേധം.
മധ്യപ്രദേശിലും പ്രതിഷേധം ഉണ്ടായി. കേന്ദ്രമന്ത്രി ഭൂപേന്ദ്രയാദവിനെ വളഞ്ഞ ബിജെപി പ്രാദേശിക നേതാക്കള്‍ സുരക്ഷ ഉദ്യോഗസഥനെ കയ്യേറ്റം ചെയ്തു. ഭോപ്പാലില്‍ നേതാവിന് സീറ്റ് ആവശ്യപ്പെട്ട് കോണ്‍ഗ്രസ് ആസ്ഥാനത്ത് സീത്രീകള്‍ പ്രതിഷേധിച്ചു.
92 സീറ്റുകളില്‍ കൂടി സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചതോടെ മധ്യപ്രദേശ് ബിജെപിയില്‍ ഉരുണ്ടുകൂടിയ അതൃപ്തി പൊട്ടിത്തെറിയിലേക്ക് വഴി മാറുകയാണ്. ജബല്‍പൂരില്‍ മുൻ മന്ത്രി ശരദ് ജെയിനിന്‍റെ അനുയായികളാണ് കേന്ദ്രമന്ത്രിയെ തടഞ്ഞ് പാര്‍ട്ടി ഓഫീസില്‍ വൻ പ്രതിഷേധം നടത്തിയത്. മന്ത്രിയുടെ സാന്നിധ്യത്തില്‍ ഒപ്പമുണ്ടായിരുന്ന സുരക്ഷ ഉദ്യോഗസ്ഥനെ പ്രാദേശിക നേതാക്കള്‍ ചേർന്ന് കയ്യേറ്റം ചെയ്തു.
ഒരു മണിക്കൂറോളമാണ് പാര്‍ട്ടി ആസ്ഥാനത്ത് നാടകീയ സംഭവങ്ങള്‍ അരങ്ങേറിയത്. സ്ഥാനാർത്ഥിയെ മാറ്റിയില്ലെങ്കില്‍ തെരഞ്ഞെടുപ്പില്‍ പ്രവർത്തിക്കില്ലെന്നാണ് വിമതരുടെ ഭീഷണി. ബൈത്തുല്‍ നഗാഡ, ചച്ചൗര, ഷിയോപൂർ, സത്ന , ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളില്‍ പാർട്ടിയില്‍ പ്രതിഷേധം ഉണ്ട്. ഏറ്റവും ഒടുവില്‍ പുറത്തിറങ്ങിയ പട്ടികയില്‍ മൂന്ന് മന്ത്രിമാരടക്കമുള്ള 29 എംഎല്‍എമാർക്കാണ് ബിജെപി സീറ്റ് നിഷേധിച്ചിരിക്കുന്നത്.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം