മുംബൈ: നടി ശിൽപ ഷെട്ടിയുടെ ഭർത്താവ് രാജ് കുന്ദ്രയെ, അശ്ലീല സിനിമകളുടെ നിർമ്മാണത്തിലും പ്രസിദ്ധീകരണത്തിലും പങ്കുള്ളതായി ആരോപിച്ച് മുംബൈ പോലീസ് അറസ്റ്റ് ചെയ്യുകയും രണ്ട് മാസത്തിലധികം ജയിലിൽ കഴിയുകയും ചെയ്തത് വൻ വാർത്തയായി മാറിയിരുന്നു. ബോളിവുഡിൽ തിളങ്ങിയ നടിയുടെ ഭർത്താവിന്റെ അറസ്റ്റോടെ വൻ വിവാദമാണ് ഉയർന്നത്.
അറസ്റ്റിലായി ജയിലിലെത്തിയ നാൾ മുതൽ ഒടുവിൽ താൻ പുറത്തിറങ്ങുന്നത് വരെയുള്ള 63 ദിവസത്തെ ജയിൽവാസം അതി കഠിനമായിരുന്നു എന്ന് രാജ് കുന്ദ്ര പറയുന്നു. ഓർക്കാൻ പോലും ജീവിതത്തിൽ ഇഷ്ടമില്ലാത്ത നാളുകളായിരുന്നു കഴിഞ്ഞ് പോയതെന്നും രാജ് കുന്ദ്ര വ്യക്തമാക്കി.
ഞാൻ ഒരു തെറ്റും ചെയ്തിട്ടില്ലെന്നറിഞ്ഞതിനാൽ സിംഹത്തെപ്പോലെ ഞാൻ പുറത്തിറങ്ങി. വിഷയം അശ്ലീല ചിത്രം നിർമ്മിച്ചു എന്നതായതിനാൽ താനും കുടുംബവും ഒരുപാട് പരിഹസിക്കപ്പെട്ടുവെന്നും എന്നാൽ അതൊക്കെ വെറും ആരോപണം മാത്രം അയിരുന്നുവെന്നും രാജ് കുന്ദ്ര മാധ്യമങ്ങളോട് പറഞ്ഞു.
https://www.youtube.com/watch?v=ZdXYAloC7kE
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം